Children Missing Case: തിരുവനന്തപുരത്തു നിന്നും കാണാതായ വിദ്യാർത്ഥികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി

Student Missing Case: മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 07:31 AM IST
  • ഇന്നലെ തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി
  • തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്
  • ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത്
Children Missing Case: തിരുവനന്തപുരത്തു നിന്നും കാണാതായ വിദ്യാർത്ഥികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്.  ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത്. 

Also Read: നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാം; ജാഗ്രതാ നിര്‍ദേശവുമായി എംവിഡി

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താത്തതോടെയാണ് വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയത്.  സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയായിരുന്നു കാണാതായത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് പൊലീസ്

ഇതിനിടയിൽ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പോലീസ് പുറത്തുവിട്ടു. KL04 AF 3239 എന്ന നമ്പറിൽ ഉള്ള ഈ വാഹനം കണ്ടെത്തുന്നവർ വിവരം പോലീസിനെ അറിയിക്കാൻ നിർദേശമുണ്ട്.

Also Read: വ്യാഴത്തിന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ

അന്വേഷണം പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും  നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയ  സംഘത്തിന്റേതാണ് ഓട്ടോ എന്ന് സംശയം ഉണ്ട്. കൂടാതെ ഏഴ് മിനിറ്റോളം പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News