മധ്യപ്രദേശിൽ കാണാതായ മലയാളി ജവാൻറെ മൃതദേഹം കണ്ടെത്തി

മൂന്ന് ദിവസം മുമ്പാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 01:38 PM IST
  • മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നും ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു
  • ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസും സേനയും തിരച്ചിൽ നടത്തിയിരുന്നു
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാൻറെ മൃതദേഹം കണ്ടെത്തി

കൊച്ചി: മധ്യപ്രദേശിൽ കാണാതായ മലയാളി ജവാൻറെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനാണ് മരിച്ചത്. നിർമ്മലിൻറെ കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം.

മൂന്ന് ദിവസം മുമ്പാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു.ജബൽ പൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മലിനെ കാണാതായത്. 

മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നും ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. അന്വേഷണത്തിൽ നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്‍റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ.എന്ന് കണ്ടെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസും സേനയും തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നാണ് നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയത് തകർന്ന നിലയിലായിരുന്നു കാർ.തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News