തിരുവനന്തപുരം: മന്ത്രി വീണാ ജോർജിൻറെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തിൽ പ്രതികരണവുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ. നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പരാതി ലഭിച്ചെന്ന് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആദ്യം ഡിജിപി ഓഫീസിലാണ് ആദ്യം പരാതി ലഭിക്കുന്നത്. പിന്നീട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് പോലീസ് ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.
ഇന്നലെയാണ് കമ്മീഷണർ ഓഫീസിൽ പരാതി കിട്ടിയത്. പരാതിയിൽ തിയതി രേഖപ്പെടുത്തിയിരിക്കുന്നത് 26 ആണ്. എന്നാൽ കേസിൽ ആരോപണം ഉയർത്തുന്ന ഹരിദാസ് ഇതുവരെ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ല. സത്യം എന്തായാലും അത് കണ്ടെത്തുമെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൻറെ പൂർണചിത്രം കിട്ടും നാളെ വൈകുന്നേരത്തോടെ ലഭിക്കും. നിലവിൽ പോലീസിന് ലഭിച്ചത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി മാത്രമാണ്. ആരോഗ്യമന്ത്രിയുടെ പി.എസ്സിൻ്റെ കവറിങ്ങ് ലെറ്ററൊടെയാണ് പരാതി ലഭിച്ചത്. പരാതിക്കാരൻ ഹരിദാസൻ്റെ മൊഴി ഉടനെടുക്കും. ഹരിദാസൻ പണം നൽകി എന്ന് പറയുന്നവരെക്കുറിച്ചും അന്വേഷിക്കുമെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.