Dr Vandana Murder Case: പൊട്ടിക്കരഞ്ഞ് മന്ത്രി വീണാ ജോര്‍ജ്; വന്ദനയക്ക് വിട ചൊല്ലി കേരളം

Health Minister Veena George attended the funeral of doctor Vandanadas: വന്ദനയുടെ മാതാപിക്കളുടെ മുന്നില്‍ കരച്ചില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരയുകയായിരുന്നു ആരോഗ്യ മന്ത്രി. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 04:26 PM IST
  • ഹൃദയ ഭേദകമായ കാഴ്ചയാണ് വന്ദനയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ തൊട്ട് ആ നാട് സാക്ഷ്യം വഹിക്കുന്നത്.
  • കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ഇന്നലെ രാത്രി എട്ടു മണിയോടെ മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.
  • എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കയെ ആയിരുന്നു കൊട്ടാരക്കര താലൂക്ക് അശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെടുന്നത്.
Dr Vandana Murder Case: പൊട്ടിക്കരഞ്ഞ് മന്ത്രി വീണാ ജോര്‍ജ്; വന്ദനയക്ക് വിട ചൊല്ലി കേരളം

കോട്ടയം: കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കരഞ്ഞു തളര്‍ന്നിരിക്കുന്ന വന്ദനയുടെ മാതാപിക്കളുടെ മുന്നില്‍ കരച്ചില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ മന്ത്രി. 'എന്റെ കൊച്ചു പോയില്ലേ..' എന്ന ആ അമ്മയുടെ ചോദ്യത്തില്‍ അവരെ കെട്ടിപിടിച്ചു കരയുകയാണ് വീണയും. ഹൃദയ ഭേദകമായ കാഴ്ചയാണ് വന്ദനയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ തൊട്ട് ആ നാട് സാക്ഷ്യം വഹിക്കുന്നത്.  ആരോഗ്യ മന്ത്രി കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.എന്‍.വാസവന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ഇന്നലെ രാത്രി എട്ടു മണിയോടെ മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. വന്‍ ജനാവലിയായിരുന്നു വന്ദനയെ ഒരു നോക്കുകാണാനായി ആ വീടിന് മുന്നില്‍ തടിച്ച് കൂടിയത്. വീടിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് വന്ദനയുടെ ശരീരം പൊതുദര്‍ശനത്തിനായി കിടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ALSO READ: വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും മൂന്ന് ജീവപര്യന്തം കഠിനതടവ്

അതേസമയം വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ പൂര്‍ത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ചികിത്സിച്ചു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കയെ ആയിരുന്നു കൊട്ടാരക്കര താലൂക്ക് അശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെടുന്നത്. 

 

പൊലീസുകാരടക്കം കുത്തേറ്റ 5 പേര്‍ ഇപ്പോഴും ചികിത്സയിലാണ് നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപാണ് ഈ കൊലപാതകം നടത്തിയത്. സന്ദീപിനെ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും, ജയിലില്‍ പ്രവേശിപ്പിക്കാനാകാതെ വലഞ്ഞിരിക്കുകയാണ് പോലീസ്. കാരണം ഇതിനുമുന്നോടിയായി നടത്തേണ്ട രക്ത പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ 
ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. സ്വകാര്യ ആശുപത്രിയില്‍ രക്ത പരിശോധനയ്ക്കായി കൊണ്ടുപോയപ്പോള്‍ അവിടേയും പലതരത്തിലുള്ള എതിര്‍പ്പുകളാണ് ഉണ്ടായത്.

സ്വകാര്യ ആശുപത്രിയില്‍ രക്ത പരിശോധനയ്ക്കുള്ള സംവിധാനവും വൈകി. ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ രക്തപരിശോധന നടത്തിയശേഷം രാത്രിയാണ് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയത്.  ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇയാള്‍ പലപ്പോഴും അബോധാവസ്ഥയില്‍ ആണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News