Haritha Karma Sena: ഒറ്റ ചാർജിൽ 130 കിലോമീറ്റർ; ഹരിതകർമ സേനക്ക് ഇനി 'ഇലക്ട്രിക് വേഗം'... എല്ലായിടത്തേക്കും വ്യാപിപ്പിക്കും

EV for Haritha Karma Sena: തിരുവനന്തപുരം ജില്ലയിലെ 52 തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനകൾക്ക് ഇപ്പോൾ സ്വന്തമായി വൈദ്യുതി വാഹനങ്ങൾ ആയിക്കഴിഞ്ഞിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 12:30 PM IST
  • മന്ത്രി എംബി രാജേഷ് ആണ് ഇലക്ട്രിക് വാഹനങ്ങൾ കൈമാറിയത്
  • മാലിന്യസംസ്‌കരണരംഗത്ത് വാതിൽപ്പടി സേവനം 100 ശതമാനം കവറേജ് കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കർമ സേനക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകിയത്
  • ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ വർഷത്തോടെ ഇലക്ട്രിക് വാഹനങ്ങളെത്തിക്കും
Haritha Karma Sena: ഒറ്റ ചാർജിൽ 130 കിലോമീറ്റർ; ഹരിതകർമ സേനക്ക് ഇനി 'ഇലക്ട്രിക് വേഗം'... എല്ലായിടത്തേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: 2024ഓടെ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. മാലിന്യസംസ്‌കരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന മനോഭാവത്തിൽ ജനങ്ങൾ മാറ്റം വരുത്തണം. ഇതിനായി ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കർമ സേനക്കുള്ള ഇലക്ട്രിക് വാഹനങ്ങൾ കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോധവത്കരണത്തിനൊപ്പം നിയമലംഘകർക്കെതിരെ മുഖം നോക്കാതെയുള്ള കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും തയ്യാറാകണം. അങ്ങനെ വന്നാൽ ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയും ശുചിത്വകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കേരളത്തിന്റെ പോരാളികളാണ് ഹരിത കർമ സേനയെന്നും മന്ത്രി പറഞ്ഞു. 

Read Also: ആ കരടിക്ക് എന്ത് സംഭവിച്ചു? മണിക്കൂറുകൾക്കൊടുവിൽ....

മാലിന്യസംസ്‌കരണരംഗത്ത് വാതിൽപ്പടി സേവനം 100 ശതമാനം കവറേജ് കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കർമ സേനക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകിയത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം കൃത്യമായി തരംതിരിക്കുന്നതിനായി എംസിഎഫുകളിലേക്ക് എത്തിക്കുന്നതിനാകും ഈ വാഹനം പ്രധാനമായും ഉപയോഗിക്കുക. ഇതോടെ ജില്ലയിലെ 52 തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേനകൾക്ക് ഇലക്ട്രിക് വാഹനമായി. മറ്റിടങ്ങളിൽ വാടകക്കെടുത്ത വാഹനങ്ങളാണ് ഓടുന്നത്. ഇതൊഴിവാക്കാൻ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ വർഷത്തോടെ ഇലക്ട്രിക് വാഹനങ്ങളെത്തിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. 

പിയാജിയോയുടെ ഇലക്ട്രിക് എഫ്എക്‌സ് മാക്‌സ് എന്ന വാഹനങ്ങളാണ് ഹരിതകർമ സേനക്ക് കൈമാറിയത്. ഒറ്റച്ചാർജിൽ 130 കിലോമീറ്റർ ദൂരം ഓടാൻ കഴിയും. 12 കുതിരശേഷിയുള്ള മോട്ടോറിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 573 കിലോ ഭാരം വഹിക്കാനുമാകും. എട്ട് കിലോവാട്ട് ബാറ്ററി ചാർജ് ചെയ്യാൻ നാല് മണിക്കൂർ സമയം വേണം. മൂന്ന് വർഷത്തേക്കുള്ള സർവീസും കമ്പനി നൽകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മ

Trending News