തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ വകുപ്പ് മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വൈകീട്ട് നാലിനാണ് യോഗം നടക്കുക.കോവിഡ് പ്രതിരോധത്തിൻറെ അടുത്ത ഘട്ടം ആവിഷ്കരിക്കേണ്ടുന്ന പുതിയ സംവിധാനങ്ങൾ നിയന്ത്രണങ്ങൾ എല്ലാം യോഗം ചർച്ച ചെയ്യും. സംസ്ഥാനത്തിൻറെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
അതിനിടയിൽ എല്ലാ നിയന്ത്രണങ്ങളം ലംഘിച്ച് വ്യാപാര വ്യവസായ ഏകോപന സമിതി ഇന്ന് കടകൾ തുറക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 32,097 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനത്തിലേക്ക് എത്തി നിൽക്കുകയാണ്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,68,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,34,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,282 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ALSO READ: School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി
അതേസമയം കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട ലോക്ക് ഡൌൺ സംവിധാനങ്ങൾ എർപ്പെടുത്തണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കോവിഡ് കേസുകൾ ഏതാണ്ട് 30000ലേക്ക് എത്തിയിരിക്കുകയാണ്. വീടുകളിലെ ക്വാറൻറെൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...