തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പൂഴ്ത്തിവയ്പ്പ് തടയാൻ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധനക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അരി പഴം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൃത്രിമ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രമം നടത്തുന്നുണ്ട്. വിവിധയിടങ്ങളിൽ ഇതുസംബന്ധിച്ച പരിശോധനകൾ നടക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ നേരിട്ടെ പ്രതിസന്ധി വിലയിരുത്തും. കേന്ദ്ര സർക്കാർ ഗോതബ് വിതരണം നിർത്തിയതും സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടികുറച്ചതും വിലക്കയറ്റത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു. ആന്ധ്രയിലെ സ്ഥിതി നേരിട്ട് മനസ്സിലാക്കി തിരിച്ചെത്തിയ ശേഷം മാറ്റങ്ങൾ വരുത്താൻ ഉണ്ടെങ്കിൽ പരിശോധിച്ച് തീരുമാനമെടുക്കും. ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ പരിശോധനകൾ ഊർജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...