MC Josephine Controversy : സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തു : പ്രതിപക്ഷ നേതാവ്

ഇപ്പോൾ വിവാദമായിരിക്കുന്ന വിഷയം പാർട്ടിയും സർക്കാരും ഗൗരവമായി തന്നെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan) ആവശ്യപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 12:14 PM IST
  • ഇപ്പോൾ വിവാദമായിരിക്കുന്ന വിഷയം പാർട്ടിയും സർക്കാരും ഗൗരവമായി തന്നെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan) ആവശ്യപ്പെട്ടിട്ടുണ്ട്.
  • സതീശൻ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.
  • സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.
  • ഭർത്താവിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ സ്വന്തം വീട്ടുകാർക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകൾ കൂടുതൽ ധീരരാകണമെന്നും അദ്ദേഹം പറഞ്ഞു.
MC Josephine Controversy : സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തു : പ്രതിപക്ഷ നേതാവ്

Thiruvanamthpuram : വനിത കമ്മീഷൻ (Women's Commission) അധ്യക്ഷ എം സി ജോസഫൈനെ വിമർശിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തുവെന്ന് സതീശൻ പറഞ്ഞു. 

ഇപ്പോൾ വിവാദമായിരിക്കുന്ന വിഷയം പാർട്ടിയും സർക്കാരും ഗൗരവമായി തന്നെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan) ആവശ്യപ്പെട്ടിട്ടുണ്ട്. സതീശൻ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനോട്  തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. 

ALSO READ: MC Josephine Controversy : വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ മാറ്റണമെന്ന് കെ.സുരേന്ദ്രൻ

സ്ത്രീധനത്തിന്റെ (Dowry) പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ സ്വന്തം വീട്ടുകാർക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകൾ കൂടുതൽ ധീരരാകണമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയല്ല അവസാനവഴി സമൂഹം ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.

ALSO READ:  "ഭർത്താവ് ഉപദ്രവിക്കുന്നത് പൊലീസിൽ അറിയിച്ചോ? ഇല്ല, എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ" സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയ

കടുത്ത വിവാദങ്ങൾക്കിടയിൽ  വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. ഇന്നലെ മുതൽ ജോസഫൈൻറെ എല്ലാ നിലപാടുകളും പാർട്ടി പരിശോധിക്കുന്നുണ്ട്. ജോസഫൈൻറെ വിവാദങ്ങൾ പാർട്ടിയെ വളരെ അധികം പ്രതിരോധത്തിലാക്കിയിരുന്നു. ഇത് സി.പി.എമ്മിൻറെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരുന്നു. 

ALSO READ: MC Josephine Issues: ജോസഫൈൻറെ പരാമർശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും

ചാനൽ പരിപാടിക്കിടയിൽ എം സി ജോസഫൈന്‍ പരാതിക്കാരിയായ സ്ത്രീയോട് തട്ടിക്കയറിയ വിഷയത്തില്‍ സിപിഐഎം ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിൽ വിശദീകരണം കേട്ട ശേഷം മാത്രമായിരിക്കും സി.പി.എമ്മിൻറെ പ്രതികരണം. കാലാവധി കഴിയാൻ സമയമുള്ളതിനാൽ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതുണ്ടാവില്ല. പകരം ശാസനയിലൊതുക്കാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News