ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി; ബന്ധു ഒളിവിൽ

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 09:25 AM IST
  • വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയതായി റിപ്പോർട്ട്
  • മറയൂര്‍ പെരിയ കുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്
  • ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്
ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി; ബന്ധു ഒളിവിൽ

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മറയൂര്‍ പെരിയ കുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇയാൾ ഒളിവിലാണ്.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ, സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ സുരേഷിനു വേണ്ടി മറയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. എന്തു കാര്യത്തിനാണ് തര്‍ക്കമുണ്ടായത് എന്നു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News