മാണി സി.കാപ്പൻ സ്ഥാനാർഥിയായേക്കുമെന്ന് പി.ജെ ജോസഫ്

തങ്ങളുടെ സീറ്റ് എൻ.സി.പിക്ക് വിട്ടുനൽകാനാണ് സാധ്യതയെന്ന് പി.ജെ ജോസഫ് പറയുന്നുയ സൂചന. തൊടുപുഴ നഗരസഭ ഒരുവർഷത്തിനുള്ളിൽ‌ തിരിച്ചുപിടിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിശ്വാസം. നിലവിൽ 

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 03:15 PM IST
  • എൻ.സി.പിയുടെ പേരിൽ തന്നെ കാപ്പൻ മത്സരിക്കുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
  • തന്റെ നിഗമനവും ഇത് തന്നെയാവുമെന്ന് പി.ജെ ജോസഫ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു
മാണി സി.കാപ്പൻ സ്ഥാനാർഥിയായേക്കുമെന്ന് പി.ജെ ജോസഫ്

കോട്ടയം: പടലപ്പിണക്കങ്ങളുടെ ആകെ തുക പരസ്യമായി പുറത്തുവന്നതിന് പിന്നാലെ പാല‍ാ നിയമസഭാ സീറ്റിൽ നിന്നും മാണി.സി.കാപ്പൻ  മത്സരിക്കാൻ  സാധ്യത.ജോസഫ് വിഭാഗം തങ്ങളുടെ സീറ്റ് എൻ.സി.പിക്ക് വിട്ടുനൽകാനാണ് സാധ്യതയെന്നാണ് സൂചന. എൻ.സി.പിയുടെ പേരിൽ തന്നെ കാപ്പൻ മത്സരിക്കുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തന്റെ നിഗമനവും ഇത് തന്നെയാവുമെന്ന് പി.ജെ ജോസഫ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തൊടുപുഴ നഗരസഭ ഒരുവർഷത്തിനുള്ളിൽ‌ തിരിച്ചുപിടിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിശ്വാസം. നിലവിൽ എൽ‌.ഡി.എഫിൽ ഉണ്ടായിട്ടും തിരഞ്ഞെടുപ്പിൽ‌ അർഹിക്കുന്ന പരിഗണന
ലഭിച്ചില്ലെന്ന് മാണി.സി.കാപ്പൻ നേരത്തെ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലായിൽ‌ ജോസഫ് പക്ഷത്തിന്‌റെ വൻ ട്വിസ്റ്റ്  എത്തുന്നത്.

ജോസിൻറെ വരവോടെ കടുത്ത അവഗണനയാണ് എൽ.ഡി.എഫിൽ തങ്ങൾ നേരിടുന്നതെന്ന വിമർശനമായിരുന്നു കാപ്പൻ ഉയർത്തിയത്.അതേസമയം വിമർശനങ്ങളിൽ  എൻസിപിക്കെതിരെ ജോസ് കെ മാണിയും രംഗത്തെത്തിയിരുന്നു.പാലായിൽ മാത്രമല്ല സംസ്ഥാനത്ത് ഉടനീളം  സീറ്റ് വിഭജനം എൻ.സിപിയെ ചൊടിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിലായിരുന്നു എൻസിപി മത്സരിച്ചിരുന്നത്. എന്നാൽ ഇക്കുറി 165 സീറ്റുകൾ മാത്രമാണ് പാർട്ടിക്കു ലഭിച്ചത്. എല്‍ഡിഎഫ് ഞങ്ങളോട് കാണിച്ച അവഹേളനത്തോട് ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും മാണി സികാപ്പൻ  വ്യക്തമാക്കിയിരുന്നു. അതേ സമയം പാലാ സീറ്റിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പിജെ ജോസഫിന്‍റെ  പ്രസ്താവനയോട്   പ്രതികരിക്കാ നില്ലെന്ന് എൻ.സി.പി സംസ്ഥന അധ്യക്ഷൻ‌ ടി‌.പി പീതാംബരൻ പറഞ്ഞു. ജോസഫിന്റെ പ്രസ്താവനെയെക്കുറിച്ച് അറിയില്ലെന്നാണ് പീതാംബരന്‌ പറഞ്ഞത്.

Trending News