LPG price in Kerala: കേരളത്തില്‍ എത് ജില്ലയിലാണ് പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില?

ആഗസ്റ്റ്‌ മാസം പിറന്നതോടെ ഈ മാസത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും കൂടതെ ഈ മാറ്റങ്ങള്‍ ഏതു തരത്തിലാണ് നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കുക  എന്നും ചിന്തിക്കാത്തവര്‍ ഇന്ന് വിരളമാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 06:51 PM IST
  • കേരളത്തില്‍ വിവിധ ജില്ലകളില്‍ LPG സിലിണ്ടറിന്‍റെ വില വ്യത്യസ്തമാണ്. ഏത് ജില്ലയിലാണ് LPGയ്ക്ക് ഏറ്റവും കൂടുതല്‍ വില എന്നറിയുമോ?
  • ഈ മാസത്തെ വില താരതമ്യപ്പെടുത്തുമ്പോള്‍ LPG യ്ക് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കണ്ണൂര്‍ , കാസര്‍ഗോഡ്‌ ജില്ലകളിലാണ്. തൊട്ടുപിന്നില്‍ പാലക്കാട്‌ ആണ്.
LPG price in Kerala: കേരളത്തില്‍ എത് ജില്ലയിലാണ്  പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില?

LPG price in Kerala: ആഗസ്റ്റ്‌ മാസം പിറന്നതോടെ ഈ മാസത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും കൂടതെ ഈ മാറ്റങ്ങള്‍ ഏതു തരത്തിലാണ് നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കുക  എന്നും ചിന്തിക്കാത്തവര്‍ ഇന്ന് വിരളമാണ്.  

എല്ലാ മാസത്തിലേയും ഒന്നാം  തിയതി ആണ് രാജ്യത്തെ എണ്ണ ക്കമ്പനികള്‍ പാചക വാതക വില  (LPG Gas) നിര്‍ണ്ണയിക്കുന്നത്.  പെട്രോള്‍ ഡീസല്‍ CNG തുടങ്ങിയ ഇന്ധനങ്ങളുടെ  വില  (Fuel Price) ദിവസേന മാറുമ്പോള്‍ LPG യുടെ വില മാസത്തില്‍ ഒരു തവണയാണ് സാധാരണ മാറാറുള്ളത്.

ഇതുവരെ  പുറത്തുവന്ന  റിപ്പോര്‍ട്ട്‌ അനുസരിച്ച്  ഈ മാസത്തില്‍  വാണിജ്യ ആവശ്യത്തിനുള്ള വാതകത്തിനാണ് വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്‌.    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation - IOC) 19 കിലോഗ്രാം   വാണിജ്യ വാതക സിലിണ്ടറിന്‍റെ വില (Commercial Gas Cykinder) 73.5 രൂപയാണ്  വർദ്ധിപ്പിച്ചിരിയ്ക്കുന്നത്.

അതേസമയം,  ഗാർഹിക ഉപയോഗത്തിനുള്ള  (Domestic Gas Cylinder) 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്‍റെ   വില വർദ്ധിപ്പിച്ചിട്ടില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നു, എന്നാല്‍ പാചക വാതക വില  (Cooking Gas Price) ഇതിനോടകം വളരെ ഉയര്‍ന്ന നിലയിലാണ് എന്നതാണ് വസ്തുത....!!

Also Read:  LPG Gas Cylinder Price in August: കുതിപ്പ് തുടര്‍ന്ന് പാചക വാതക വില, ഒരു സിലിണ്ടറിന് കൂടിയത് 73.5 രൂപ, പുതുക്കിയ വില അറിയാം

LPG ഇന്ന് എളുപ്പത്തില്‍ ലഭിക്കുന്നതിനാല്‍ ഇതിന്  ഉപഭോക്താക്കളും  ധാരാളമാണ്.  എന്നാല്‍ നിങ്ങള്‍ക്കറിയുമോ? കേരളത്തില്‍ വിവിധ ജില്ലകളില്‍ LPG സിലിണ്ടറിന്‍റെ വില  വ്യത്യസ്തമാണ്.  ഏത് ജില്ലയിലാണ് LPGയ്ക്ക് ഏറ്റവും കൂടുതല്‍ വില എന്നറിയുമോ?  

ഈ മാസത്തെ വില താരതമ്യപ്പെടുത്തുമ്പോള്‍ LPG യ്ക് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കണ്ണൂര്‍ ,  കാസര്‍ഗോഡ്‌  ജില്ലകളിലാണ്.  തൊട്ടുപിന്നില്‍  പാലക്കാട്‌ ആണ്.

കേരളത്തില്‍  ജില്ലാടിസ്ഥാനത്തിലുള്ള ഈ മാസത്തെ  ഗാര്‍ഹിക  പാചക വാതക  വില അറിയാം (Cooking Gas / LPG Gas Price in Augut in different districts of Kerala) 

Districts                                 Rate in August 2021
ആലപ്പുഴ  (Alappuzha)       : ₹ 841.50   
ഏറണാകുളം  (Ernakulam)    : ₹ 841.50
ഇടുക്കി (Idukki)                    : ₹ 841.50 
കണ്ണൂര്‍  (Kannur)                   : ₹ 854.50   
കാസര്‍ഗോഡ്‌   (Kasaragod)    : ₹ 854.50 
കൊല്ലം (Kollam)                     : ₹ 844 
കോട്ടയം  (Kottayam)             : ₹ 841.50  
കോഴിക്കോട് (Kozhikode)     : ₹ 843.50   
മലപ്പുറം (Malappuram)       : ₹ 843.50   
പാലക്കാട്‌ (Palakkad)        : ₹ 853.50  
പത്തനംതിട്ട  (Pathananthitta) : ₹ 846.50   
തൃശൂര്‍  (Thrissur)                : ₹ 846.50  
തിരുവനന്തപുരം ( Trivandrum) : ₹ 844 
വയനാട്  (Wayanad)          : ₹ 848.50 

പാചക വാതക സിലിണ്ടറിന്‍റെ വില എങ്ങിനെ അറിയാം? (How to check LPG Gas Price in your location?)

വീട്ടിളിരുനും  പാചക വാതക സിലിണ്ടറിന്‍റെ വില  എളുപ്പത്തില്‍  അറിയാം.  ഇതിനായി നിങ്ങൾ സർക്കാർ എണ്ണ കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.   ഇവിടെ എണ്ണക്കമ്പനികൾ എല്ലാ മാസവും പുതിയ നിരക്കുകൾ പ്രസിദ്ധപ്പെടുത്തുന്നു.  https://iocl.com/Products/IndaneGas.aspx എന്ന   ലിങ്കിലൂടെ  നിങ്ങളുടെ നഗരത്തിലെ ഗ്യാസ് സിലിണ്ടറുകളുടെ വില പരിശോധിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

  

Trending News