തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തതല്ലെങ്കിലും മഴ തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ കോട്ടയം ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത, സംസ്ഥാനത്ത് 8 ജില്ലകളിൽ Red Alert പ്രഖ്യാപിച്ചു
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ശക്തമാകുകയും നാളെ അത് അതിതീവ്രമാകുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ നാളെ അതായത് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയോടെ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് ഞാറയാറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വിവധ ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
Also Read: Akshaya Tritiya 2021: അക്ഷയ തൃതീയയിൽ ഇവ സംഭാവന ചെയ്യുക, ഉത്തമ ഗുണം ഫലം
കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ഇന്നു മുതല്‍ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിൽ ലഭിക്കുന്ന മഴയെയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്.
ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണെന്നതിനാല് സംസ്ഥാനത്ത് റെഡ് അലര്‍ട്ടിന് സമാനമായ തയാറെടുപ്പുകള്‍ നടത്താനാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ 40 കി. മി വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. അതുപോലെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...