Loksabha Election 2024: സുരേഷ് ​ഗോപിയുടെ വിജയം; തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്

congress workers fight in Thrissur DCC office: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 08:59 PM IST
  • കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.
  • തൃശ്ശൂരിലുണ്ടായ പോസ്റ്റർ യുദ്ധത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ സംഘർഷം.
  • ജോസ് വള്ളൂർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് സജീവൻ കുര്യച്ചിറ ആരോപിച്ചു.
Loksabha Election 2024: സുരേഷ് ​ഗോപിയുടെ വിജയം; തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥി കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. തൃശൂർ ഡിസിസി ഓഫീസ് സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന്  മർദ്ദിച്ചതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. 

സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ ലീഡർ കെ കരുണാകരന്റെ ചിത്രത്തിന് മുന്നിൽ സജീവൻ കുര്യച്ചിറ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവം അറിഞ്ഞെത്തിയ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. പിന്നാലെ തൃശ്ശൂരിലുണ്ടായ പോസ്റ്റർ യുദ്ധത്തിന്റെ  തുടർച്ചയായാണ് ഇന്നത്തെ സംഘർഷം. 

ALSO READ: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ സമരത്തിലേയ്ക്ക്; 13ന് ധർണ നടത്തുമെന്ന് പമ്പ് ഉടമകൾ

സജീവൻ കുര്യച്ചിറക്ക് ഒപ്പമുള്ള സുരേഷ് എന്ന പ്രവർത്തകനാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് ആരോപിച്ച ജോസ് വള്ളൂർ സുരേഷിനെ ചോദ്യം ചെയ്‌തതിനെ തുടർന്നുനായ സംഘർഷത്തിൽ സജീവൻ ഇടപെട്ടതോടെയാണ് സംഘർഷത്തിനു തുടക്കമായത്. തുടർന്ന് ജോസ് വള്ളൂർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും സജീവൻ കുര്യച്ചിറ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News