Loksabha Election 2024: വയനാടിനോട് ഗുഡ് ബൈ പറയുമോ രാഹുൽ? സാദ്ധ്യതകൾ ഇങ്ങനെ

Loksabha Election Result 2024 Wayanad: മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വിജയം. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 09:59 AM IST
  • മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും രാഹുൽ വിജയിച്ചു.
  • രാഹുൽ റായ്ബറേലി നിലനിർത്താനുള്ള സാധ്യതയാണ് നേതാക്കൾ മുന്നോട്ട് വെക്കുന്നത്.
  • ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
Loksabha Election 2024: വയനാടിനോട് ഗുഡ് ബൈ പറയുമോ രാഹുൽ? സാദ്ധ്യതകൾ ഇങ്ങനെ

രാഹുൽ ഗാന്ധി മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതോടെ മണ്ഡലങ്ങളിൽ ഏത് നില നിർത്തും എന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. യുപിയിലെ റായ്ബറേലിയിലും കേരളത്തിലെ വയനാട്ടിലും വൻ ഭൂരിപക്ഷത്തിലാണ് രാഹുലിൻ്റെ ജയം. വയനാട് സീറ്റ് കയ്യൊഴിയാനാണ് രാഹുലിൻ്റെ തീരുമാനമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്നാണ് അഭ്യൂഹം

മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് വയനാട്ടിലും വൻ ഭൂരിപക്ഷത്തോടെയാണ് രാഹുലിൻ്റെ ജയം. യുപിയിലും കേരളത്തിലും രാഹുലിന്റെ സാന്നിധ്യം ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യത്തിൻറെ വൻ മുന്നേറ്റത്തിനു കാരണവുമായി. രണ്ട് സ്ഥലത്തും വൻ വിജയം നേടിയ രാഹുൽ റായ്ബറേലി നിലനിർത്താനുള്ള സാധ്യതയാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വെക്കുന്നത്. 

ALSO READ: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി

വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ബൂത്ത് തല വോട്ടർ പട്ടിക സൂക്ഷിച്ചു വെക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ കീഴ്ഘടങ്ങൾക്ക് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കോൺഗ്രസ് നൽകുകയും ചെയ്തിരുന്നു. അങ്ങനെ വന്നാൽ, വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ  മത്സരിപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 

ഇത്തവണ യുപിയിൽ നിന്ന് മത്സരിക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും പ്രിയങ്ക തയ്യാറായിരുന്നില്ല. ഇതും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നാണ് നിരീക്ഷണം. സ്വന്തം കുടുംബമാണെന്ന് രാഹുൽ ആണയിട്ട് പറയുന്ന വയനാടിനെ ഉപേക്ഷിച്ചുവെന്ന പഴി സഹോദരിയുടെ സ്ഥാനാർത്ഥിത്വത്തോടെ ഇല്ലാതാക്കാൻ കഴിയുമെന്ന് രാഹുലും കണക്കുകൂട്ടുന്നുണ്ട്. രാഹുലിനെന്ന പോലെ വയനാട്ടിൽ പ്രിയങ്കക്കു മുന്നിലും വെല്ലുവിളികൾ ഇല്ലെന്നും കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്കയുടെ പോരാട്ടം രാഹുലിന്റെ ഭൂരിപക്ഷത്തോട് മാത്രമായിരിക്കുമെന്നുമാണ് യുഡിഎഫ് പ്രവർത്തകരുടെ അവകാശവാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News