Lok Sabha Election Result 2024: വലത് കോട്ടയായി ഉറച്ചു നിന്ന് ഇടുക്കി; മണ്ഡലം നിലനിർത്തി ഡീൻ കുര്യാക്കോസ്

Lok Sabha Election Result Idukki Constituency: 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡീൻ കുര്യാക്കോസ് മണ്ഡലം നിലനിർത്തി

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 09:34 PM IST
  • പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിട്ടും ജോയ്സ് ജോർജിന് വിജയം കണ്ടെത്താനായില്ല
  • കേരള കോൺഗ്രസ് വോട്ടുകളും തങ്ങൾക്ക് അനുകൂലമായെന്ന് കോൺഗ്രസ്
Lok Sabha Election Result 2024: വലത് കോട്ടയായി ഉറച്ചു നിന്ന് ഇടുക്കി; മണ്ഡലം നിലനിർത്തി ഡീൻ കുര്യാക്കോസ്

ഇടുക്കി: വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയായിരുന്നു ഡീൻ കുര്യാകോസിന്റെ തേരോട്ടം. ഏഴ് നിയോജക മണ്ഡലങ്ങളിലും ഡീൻ കുര്യാക്കോസ് ലീഡ് നേടി. സിപിഎം കോട്ടകലിലും മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയിലും ഇടത് പക്ഷത്തിന് കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ഭരണ വിരുദ്ധതക്കെതിരെയുള്ള ജനവിധി എന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ പ്രതികരണം.

ഇത്തവണ കേരള കോൺഗ്രസ് ഒപ്പമുണ്ടായിരുന്നിട്ടും 2019 ൽ ജോയ്സ് ജോർജ്ജ് നേടിയതിനേക്കാൾ നാൽപ്പതിനായിരത്തോളം വോട്ടിന്റെ കുറവും ഇടത് പക്ഷത്തിനുണ്ടായി. അതേസമയം എൻഡിഎ നേരിയ തോതിൽ എങ്കിലും ഇത്തവണ വോട്ട് വിഹിതം വർധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ബിഡിജെഎസ് പ്രതിനിധി ബിജു കൃഷ്ണൻ നേടിയത് 78648 വോട്ടാണ്.

ALSO READ: കൊല്ലത്ത് ഹാട്രിക് വിജയം നേടി എൻകെ പ്രേമചന്ദ്രൻ; വിജയം ഒന്നരലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിൽ

എന്നാൽ ഇത്തവണ  സംഗീത വിശ്വനാഥൻ തൊണ്ണൂറായിരത്തിൽ അധികമായി വോട്ട് വർധിപ്പിച്ചു. ഇതും ഇടുക്കിയിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്. അതേസമയം 2019ൽ ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,07,153 ആയിരുന്നു. ഇത്തവണ ഡീൻ കുര്യാക്കോസിന് 2019നെ അപേക്ഷിച്ച് നാൽപ്പതിനായിരത്തോളം വോട്ടിന്റെ കുറവും സംഭവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News