തിരുവനന്തപുരം: കേരളത്തിൽ ഒരു എം.പി മാത്രമാണുള്ളതെങ്കിലും സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടമായേക്കില്ല. വോട്ട് വിഹിതവും എം.എൽ.എ സ്ഥാനവും കണക്കാക്കുമ്പോൾ ഇത്തവണയും സിപിഎം ദേശീയ പദവി നിലനിർത്തിയേക്കും. ലോക്സഭ സീറ്റിൽ രാജ്യത്ത് ആകെ നാലിടത്താണ് സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സിപിഎമ്മിന്റ ദേശീയ പാർട്ടി പദവി. എം.പിമാരുടെ എണ്ണം കുറഞ്ഞാൽ അത് വലിയ തോതിൽ പാർട്ടിയ്ക്കള്ളിൽ തന്നെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ദേശീയ നോതാക്കൾ തന്നെ പല തവണ വ്യക്തമാക്കിയതാണ്. ദേശീയ തലത്തിൽ തന്നെ ആകെ നാല് സീറ്റിലാണ് ഇത്തവണ സിപിഎമ്മിന് ജയിക്കാനായത്. കേരളത്തിൽ ഒന്ന്, തമിഴ്നാട്ടിൽ രണ്ട്, രാജസ്ഥാനിൽ ഒന്ന് എന്നിങ്ങനെയാണ് സിപിഎം ജയിച്ച സീറ്റുകളുടെ കണക്കുകൾ.
ALSO READ: 'തൃശൂരിൽ സംഘ പരിവാറിന് നട തുറന്ന് കൊടുത്തു'; കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്
ലോക്‌സഭയിലേയ്ക്കോ സംസ്ഥാന നിയമസഭകളിലേയ്‌ക്കോ ഉള്ള തിരഞ്ഞെടുപ്പുകളിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ 6% വോട്ട് വിഹിതമെങ്കിലും നേടണം, അല്ലെങ്കില്‍ ലോക്‌സഭയിൽ നാല് എംപിമാർ ഉണ്ടാകണം തുടങ്ങിയ ചില മാനദണ്ഡങ്ങളാണ് ദേശീയ പദവി നില നിർത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു വെയ്ക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞത് 2% സീറ്റുകളോ അല്ലെങ്കിൽ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ലോക്സഭയിൽ 11 സീറ്റുകളോ, നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയോ നേടിയാൽ ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി നിലനിർത്താനാകും. എം.എൽ.എമാരുടെ എണ്ണവും കൂടി കണക്കാക്കിയാണ് സിപിഎമ്മിന് ഇത്തവണയും ദേശീയ പദവി നിലനിർത്താനായത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മാത്രം 15 സീറ്റുകളിലായിരുന്നു ഇത്തവണ സിപിഎം മത്സരിച്ചിരുന്നത്. എന്നാൽ വിജയിക്കാനായത് ഒന്നിൽ മാത്രമാണ്. ദേവസ്വം വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ മത്സരിച്ച ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് സിപിഎമ്മിന് മുഖം രക്ഷിക്കാനായത്. കഴിഞ്ഞ തവണ ആലപ്പുഴയിൽ മാത്രമായിരുന്നു ജയിക്കാനായതെങ്കിൽ ഇത്തവണ ആ സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.