Lok Sabha Polls 2024: ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; കോട്ടയത്ത് തോമസ് ചാഴികാടന്‍ മത്സരിക്കും

ഇടതുമുന്നണിയോട് ചേര്‍ന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരള കോൺഗ്രസ് എം കോട്ടയം മണ്ഡലത്തിലാണ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 06:35 PM IST
  • കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും.
Lok Sabha Polls 2024: ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; കോട്ടയത്ത് തോമസ് ചാഴികാടന്‍ മത്സരിക്കും

Lok Sabha Polls 2024:  പൊതു തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേയ്ക്ക് നീങ്ങുകയാണ് സംസ്ഥാനം.  സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ വ്യാപൃതരാണ്.  

Also Read:  Bihar Floor Test: വീണ്ടും 'വിശ്വാസം' നേടി നിതീഷ് കുമാര്‍!! 

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മറ്റ് മുന്നണികളെ കടത്തി വെട്ടിയിരിയ്ക്കുകയാണ് കേരള കോൺഗ്രസ് എം.  ഇടതുമുന്നണിയോട് ചേര്‍ന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരള കോൺഗ്രസ് എം കോട്ടയം മണ്ഡലത്തിലാണ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.  

Also Read:  Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന  

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥിയായി ഒരേയൊരു പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് യോഗശേഷം ജോസ് കെ.മാണി പറഞ്ഞു.

2019 ല്‍ കേരള കോണ്‍ഗ്രസ്- എം യുഡിഎഫിനൊപ്പമാണ് പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി. എന്‍. വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ പരാജയപ്പെടുത്തിയത്. 

2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ആദ്യ സ്ഥാനര്‍ഥി പ്രഖ്യാപനമാണ് കോണ്‍ഗ്രസ്‌ എം നടത്തിയിരിയ്ക്കുന്നത്. കോട്ടയം മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News