Lok Sabha Election 2024: കൗണ്ട് ഡൗൺ സ്റ്റാർട്ടഡ്! കലാശക്കൊട്ട് അവസാനിച്ചു; സംസ്ഥാനം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം

Lok Sabha Election: പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 06:25 PM IST
  • ഏപ്രിൽ 24 ബുധനാഴ്ച വൈകിട്ട് ആറ് മുതൽ 27 രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
  • ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും.
Lok Sabha Election 2024: കൗണ്ട് ഡൗൺ സ്റ്റാർട്ടഡ്! കലാശക്കൊട്ട് അവസാനിച്ചു; സംസ്ഥാനം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതാൻ കേരളം ബൂത്തിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ ആവേശത്തിമർപ്പിൽ വിവിധ മുന്നണികൾ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വലിയ തരത്തിലുള്ള പ്രകടനങ്ങളാണ് വിവിധ മുന്നണികളും കാഴ്ച്ച വെക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. തുടർന്നുള്ള ആറ് മണിക്കൂർ നിശബ് പ്രചാരണമാണ് നടക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച്ചയാണ്.

പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രിൽ 24 ബുധനാഴ്ച വൈകിട്ട് ആറ് മുതൽ 27 രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും. 26ന് ആണ് വോട്ടെടുപ്പ് നടക്കുന്നത്.

ALSO READ: മഴ വരുന്നുണ്ടേ... കുടയെടുത്തോളൂ...! സംസ്ഥാനത്തെ ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പിന് ശേഷം 27ന് രാവിലെ ആറ് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥനും ജില്ലാ കളക്ടറുമായ വിആർ കൃഷ്ണതേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ വിവിധ സ്വകാര്യ പരിപാടികൾ എന്നിവയ്ക്ക് നിരോധനാജ്ഞ ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News