Lok Sabha Election 2024 : 'സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും'; തൃശൂരിൽ ബിജെപി പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ച് സുരേഷ് ഗോപി

Suresh Gopi Thrissur Lok Sabha Election 2024 : തൃശൂർ വെള്ളിക്കുളങ്ങരയിലെ ബുത്ത് സന്ദർശനത്തിനിടെയാണ് സുരേഷ് ഗോപി തന്റെ പാർട്ടിക്കാരോട് നീരസം പ്രകടിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 06:50 PM IST
  • വെള്ളിക്കുളങ്ങരയിൽ എത്തിയപ്പോഴാണ് സംഭവം
  • ബൂത്ത് പ്രവർത്തകരോട് സുരേഷ് ഗോപി നീരസം പ്രകടിപ്പിച്ചത്
Lok Sabha Election 2024 : 'സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും'; തൃശൂരിൽ ബിജെപി പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ച് സുരേഷ് ഗോപി

തൃശൂർ : ലോക്സഭ തിരഞ്ഞെടുപ്പിനായി ബുത്ത് സന്ദർശനത്തിനിടെ പാർട്ടി പ്രവർത്തകരോട് നീരസം പ്രകടപ്പിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. സന്ദർശനത്തിന് പൊതുജനത്തിന്റെ കുറവുണ്ടായപ്പോൾ കാറിൽ നിന്നുമിറങ്ങാതെ സുരേഷ് ഗോപി പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനാകുകയായിരുന്നു. വെള്ളിക്കുളങ്ങര ശാസ്താംപൂവ് ആദിവാസി കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ക്ഷുഭിതനായി സിനിമ നടനും കൂടിയായ ബിജെപി സ്ഥാനാർഥി താൻ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ബിജെപി സ്ഥാനാർഥി നീരസം പ്രകടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

"ബുത്ത് പ്രസിഡന്റിന്റെ ജോലി എന്താണെന്ന് പറ... അങ്ങനെയാണെങ്കിൽ ആരും അടുപ്പിക്കാത്ത സ്ഥലത്തേക്ക് എന്നെ എന്തിനാണ് കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് വാങ്ങി തരാനാണെങ്കിൽ ആ വോട്ട് ചെയ്യേണ്ട പൗരൻ ഇവിടെ വേണ്ടേ? നിങ്ങൾ ബൂത്തുകാരിത് മനസ്സിലാക്കണം, നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കി നൽകാനാണ് ഇറങ്ങിയിരിക്കുന്നത്. അതിനെ എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. ഞാൻ അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം" സുരേഷ് ഗോപി ബിജെപി പാർട്ടി പ്രവർത്തകരോടായി പറഞ്ഞു.

ALSO READ : Lok Sabha Election 2024 : തൃശൂർ ഇങ്ങെടുക്കാൻ സുരേഷ് ഗോപി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോയിലൂടെ തുടക്കമിട്ട് ബിജെപി

പ്രചാരണത്തിനായി ശാസ്താംപൂവ് കോളനിയിലേക്കെത്തിയപ്പോൾ ആളുകൾ വളരെ കുറവായിരുന്നു. കൂടാതെ 25 ഓളം പേരെ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ലെന്ന് ചിലർ സുരേഷ് ഗോപിയോട് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് ബൂത്ത് പ്രസിഡന്റുൾപ്പെടെയുള്ളവരോട് സുരേഷ് ഗോപി നീരസം പ്രകടിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം മാത്രമാണ് കഴിഞ്ഞിട്ടില്ലെന്നും നാമനിർദേശം നൽകാൻ ഇനിയും സമയമുണ്ടെന്നും, വേണ്ടത്ര രീതിയിൽ ബൂത്തുകളിൽ നിന്നും പ്രവർത്തനം ഉണ്ടായില്ലെങ്കിൽ താൻ തിരകെ സ്വദേശത്തേക്ക് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഉടൻ തന്നെ വിട്ടുപോയവരുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ ചേർക്കാമെന്നും പറഞ്ഞുകൊണ്ട് പാർട്ടി പ്രവർത്തകർ സുരേഷ് ഗോപിയെ അനുനയിപ്പിക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം കോൺഗ്രസ് കെ മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ തൃശൂരിന്റെ മത്സരച്ചിത്രം തെളിഞ്ഞു. സിറ്റിങ് എംപി ടിഎൻ പ്രതാപനെ മാറ്റി നിർത്തിയാണ് വടകര എംപിയായ കെ മുരളീധരനെ തൃശൂരിൽ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതോടെയാണ് ടിഎൻ പ്രതാപനെ മാറ്റി നിർത്താൻ കോൺഗ്രസ് തീരുമാനിച്ചത്. സിപിഐയുടെ സുനിൽ കുമാറാണ് എൽഡിഎഫ് സ്ഥാനാർഥി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News