കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തെ നയിക്കുന്നത് മഞ്ജുവാര്യർ എന്ന അഭ്യൂഹം. മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ സെലിബ്രിറ്റി സാധ്യത തള്ളാതെ ഇടതു വൃത്തങ്ങൾ. എൽഡിഎഫിന് ചില വട്ടങ്ങളിൽ മാത്രം പിന്തുണച്ച മണ്ഡലം ആണ് ചാലക്കുടി അതുകൊണ്ടുതന്നെ ഇവിടെ വിജയ സാധ്യത ഉറപ്പിക്കുന്നതിന് വേണ്ടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ നടക്കുന്നതായാണ് വിവരം.
2014ലെ തെരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ഇന്നസെന്റ് ആണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ചത്. ആ വർഷം യുഡിഎഫ് സ്ഥാനാർത്ഥിയായ പി സി ചാക്കോയെ 13879 വോട്ടുകൾക്കായിരുന്നു ഇന്നസെന്റ് തോൽപ്പിച്ചത്. തൊട്ടടുത്ത വർഷത്തിൽ യുഡിഎഫിന്റെ ബെന്നി ബഹനാൻ താരത്തെ തോൽപ്പിക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ ചാലക്കുടിയിൽ ഒരു പരീക്ഷണാർത്ഥം സെലിബ്രിറ്റി കളെ ഇറക്കി നോക്കാമെന്ന പരീക്ഷണത്തിലാണ് ഇപ്പോൾ ഇടതുപക്ഷം. ഒരു അട്ടിമറി വിജയമാണ് എൽഡിഎഫ് ഈ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.
ALSO READ: അപൂര്‍വ രോഗങ്ങള്‍ക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം
മഞ്ജു വാര്യരെ കൂടാതെ ഡിവൈഎഫ്ഐ നേതാവ് ജയിക്ക് സി തോമസ്, മുൻ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ്, സിഐടിയു നേതാവ് യു പി ജോസഫ് എന്നിവരുടെ പേരുകളും സജീവമായി ഉയരുന്നുണ്ട്. 2008 ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത് തൃശൂർ ജില്ലയിലെ കൈപ്പമംഗലം ചാലക്കുടി കൊടുങ്ങല്ലൂര് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ അങ്കമാലി ആലുവ കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy