Loksabha Election 2024; ചിരി മായാതെ മടങ്ങൂ ടീച്ചർ; കെ.കെ ശൈലജയ്ക്ക് സ്നേഹക്കുറിപ്പുമായി കെ.കെ രമ

Loksabha Election 2024 Vadakara Result: മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിതെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 01:32 PM IST
  • വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയം ഉറപ്പിച്ചു.
  • നിലവിൽ 80,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാഫിയ്ക്കുള്ളത്.
Loksabha Election 2024; ചിരി മായാതെ മടങ്ങൂ ടീച്ചർ; കെ.കെ ശൈലജയ്ക്ക് സ്നേഹക്കുറിപ്പുമായി കെ.കെ രമ

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാ‍ർത്ഥി കെ.കെ ശൈലജയ്ക്ക് സ്നേ​ഹക്കുറിപ്പുമായി കെ.കെ രമ. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിതെന്നും ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ എന്നും കെ.കെ രമ കുറിച്ചു. ഇരുവരും ഒപ്പമുള്ള മനോഹരമായ ചിത്രവും കെ കെ രമ പങ്കുവച്ചിട്ടുണ്ട്.  

കെ കെ രമയുടെ കുറിപ്പ്

ചിരി മായാതെ മടങ്ങൂ ടീച്ചർ.. 

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... 
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ 
മടങ്ങാവൂ...

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. 
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്...

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം...
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ 
ഇന്നാട് ബാക്കിയുണ്ട്.. 

സ്വന്തം, 
കെ.കെ.രമ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News