തിരുവനന്തപുരം: ലോൺ ആപ്പുകൾ മുഖേന വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളും അതുമൂലമുണ്ടാകുന്ന ആത്മഹത്യകളും കേന്ദ്ര സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണെന്ന് എഎ റഹീം എംപി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കവേയാണ് എഎ റഹീം എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
തൊഴിലില്ലായ്മയും ജീവിത ചെലവും രാജ്യത്ത് വർധിച്ച് വരികയാണ്. പച്ചവെള്ളം കുടിച്ച് ജീവിക്കാൻ പോലും സാധാരണക്കാർക്ക് ഈ രാജ്യത്ത് ലോൺ എടുക്കേണ്ട അവസ്ഥയാണ്. മോദി സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങൾ മൂലം പൊറുതി മുട്ടിയ കർഷകരും തൊഴിലാളികളും യുവാക്കളും ലോണുകൾക്കായി ബാങ്കുകളിൽ നിന്നും ബാങ്കുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് ഭീമൻ ലോണുകൾ അനുവദിക്കാനുള്ള മത്സരത്തിലാണ്. സാധാരണക്കാരുടെ ജീവിതത്തെ ഈയൊരു സമീപനം അങ്ങേയറ്റം ദുസ്സഹമാക്കുന്നുവെന്നും എഎ റഹീം പറഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തെയാണ് ലോൺ ആപ്പ് മാഫിയകൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്.
ALSO READ: ശൈത്യകാലത്ത് ആർത്തവ വേദന വർധിക്കുമോ? ആർത്തവ വേദന നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം
ലോൺ ആപ്പുകൾ വഴി പണം കടം എടുത്ത ആളുകൾ ഒരു തവണ അടവ് മുടങ്ങിയാലോ ആപ്പ് ഉടമകൾ ആവശ്യപ്പെടുന്ന തുക നൽകാതിരുന്നാലോ ആപ്പുകൾ വഴി ലഭ്യമാക്കിയ വിവരങ്ങൾ വഴി ഉപഭോക്താവിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ തയ്യാറാക്കിയും ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു. ഇത് ഉപഭോതാവിനെ ആത്മഹത്യയിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
ഇത്തരം പ്രവണതകൾക്കെതിരെ മൗനം മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ മറുപടി. അതീവ ഗൗരവ സ്വഭാവമുള്ള ഈ വിഷയത്തെ അഭിമുഖീകരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണം. ഇതിനായി ദേശസാൽകൃതം അടക്കമുള്ള ബാങ്കുകൾ വഴിയുള്ള ചെറുകിട വായ്പാ പദ്ധതികൾ വിപുലീകരിക്കുകയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും സഹകരണ ബാങ്കുകൾ വഴിയുള്ള വായ്പാ പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും എഎ റഹീം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.