LIVE | നയപ്രഖ്യാപന പ്രസം​ഗം; ​ഗവർണർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

തൽക്കാലം ​ഗവർണർക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കുന്ന പരസ്യനിലപാടിലേക്ക് സർക്കാർ നീങ്ങരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്

Last Updated : Feb 18, 2022, 09:39 AM IST
    മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്നത്തിൽ ഇപ്പോഴും തീരുമാമായിട്ടില്ല
Live Blog

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം​ഗം രാവിലെ ഒമ്പത് മണിക്ക്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാൻ ഗവര്‍ണ്ണര്‍ വിസമ്മതിച്ചതിനെ തുടർന്ന് കടുത്ത അനിശ്ചിതത്വമായിരുന്നു. ഗവര്‍ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ ​ഗവർണറെ അനുനയിപ്പിച്ചത്.

18 February, 2022

  • 09:30 AM

    സിൽവർ ലൈൻ പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കും. പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

  • 09:30 AM

    ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകം. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരം കാണണം. സംസ്ഥാനങ്ങളുമായി പല കാര്യത്തിലും കൂടിയാലോചന ഇല്ല. കേന്ദ്ര നിയമനിർമാണങ്ങൾക്ക് വിമർശനം.

  • 09:30 AM

    സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദം. യാത്രാ സൗകര്യത്തിന് അത്യാവശ്യം. സംസ്ഥാനത്ത് മൂലധന നിക്ഷേപം വർധിച്ചു.  വ്യവസായ നിക്ഷേപത്തിലും സംസ്ഥാനം മുന്നിൽ. റവന്യൂ പിരിവ്, ചെലവ് നിയന്ത്രണങ്ങൾ എന്നിവ ശക്തമായി നടപ്പാക്കും.

  • 09:30 AM

    നയപ്രഖ്യാപന പ്രസം​ഗത്തിൽ കോവിഡ് അതിജീവനം പരാമർശിച്ച് ​ഗവർണർ. കേന്ദ്രത്തിനെതിരെ വിമർശനം. സംസ്ഥാനത്തിന് കേന്ദ്രം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.

  • 09:15 AM

    ​ഗവർണർ സംഘപരിവാർ ഏജന്റ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭാ കവാടത്തിൽ പ്രതിപക്ഷ പ്രതിഷേധം.

  • 09:15 AM

    ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. '​ഗവർണർ ​ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം. പ്രതിപക്ഷം നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ചു.

  • 09:15 AM

    ​ഗവർണർ നിയമസഭയിൽ എത്തി

Trending News