Kerala Assembly Election 2021 Live : പ്രചാരണം അവസാന ലാപ്പിൽ, വിധി എഴുത്തിന് ഒരാഴ്ച മാത്രം

ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഫലം മെയ് രണ്ടിന് പുറത്ത് വരും.

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 01:26 PM IST
Live Blog

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. എല്ലാ മുന്നണിങ്ങളും അവരവരുടെ അവസാന ലാപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. അതിനിടെ ഇന്ന് ഇരട്ട വോട്ട് വിവാദത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹർജിൽ ഹൈക്കോടതി വിധി ഇന്ന് വരും. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഫലം മെയ് രണ്ടിന് പുറത്ത് വരും.

31 March, 2021

  • 13:30 PM

    കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിനാണ് യോഗി കേരളത്തിലെത്തുന്നത്.

     

  • 13:15 PM

    അവസാന ലാപ്പ് ഒന്നും കൂടി കൊഴുപ്പിക്കാൻ യോഗി ആദിത്യനാഥും ബിജെപി ദേശീയ അധ്യക്ഷ ജെ പി നദ്ദ നാളെ കേരളത്തിൽ എത്തും.

  • 13:15 PM

    പ്രിയങ്ക വട്ടിയൂർക്കാവിൽ വന്നിട്ടും നേമത്ത് വന്നില്ല. കെ.മുരളീധരന്റെ പരാതിയിൽ തലസ്ഥാനത്തേക്ക് വീണ്ടും പര്യടനം നടത്താൻ വരുമെന്ന് അറിയിച്ച പ്രിയങ്ക ഗാന്ധി

  • 13:15 PM

    പാലാ നഗരസഭയിൽ സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ കൂട്ടയടി. തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽ ഇടത് നേതാക്കൾ

  • 11:45 AM

    യുഡിഎഫിന്റെ പ്രചാരണത്തിന്  പ്രിയങ്ക ഗാന്ധി ഇന്ന ് തൃശ്ശൂരിൽ

  • 11:15 AM

    ലൗ ജിഹാദുമായി ബന്ധപ്പെട്ട് ജോസ് കെ മാണി പറഞ്ഞത് ക്രൈസ്തവ സഭകളുടെ ആശങ്കയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ 

Trending News