Bevco: ഓണക്കാലത്ത് റെക്കോർഡിട്ട് ബെവ്കോ; വിറ്റത് 759 കോടിയുടെ മദ്യം, ജനപ്രിയം ജവാൻ തന്നെ!

Bevco with record sale in Onam season:  6 ലക്ഷത്തോളം പേരാണ് ഉത്രാട ദിനത്തിൽ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിലെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 01:18 PM IST
  • 21മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു.
  • കഴിഞ്ഞ വർഷം ഓണക്കാലത്ത് 700 കോടിയായിരുന്നു വിൽപ്പന.
  • എട്ടര ശതമാനം അധിക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Bevco: ഓണക്കാലത്ത് റെക്കോർഡിട്ട് ബെവ്കോ; വിറ്റത് 759 കോടിയുടെ മദ്യം, ജനപ്രിയം ജവാൻ തന്നെ!

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയുമായി ബെവ്കോ. ഓഗസ്റ്റ് 21 മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 700 കോടിയായിരുന്നു വിൽപ്പന. അതായത് ഇത്തവണത്തെ ഓണക്കാലത്ത് എട്ടര ശതമാനം അധിക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇത്തവണ ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 6 ലക്ഷത്തോളം പേർ ഉത്രാടത്തിന് വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിലെത്തി. 121 കോടി രൂപയുടെ വിൽപ്പനയാണ് ഈ ദിവസം മാത്രം നടന്നത്. ഓണക്കാലത്തെ വിൽപ്പനയിലൂടെ സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് മാസത്തിൽ 1522 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കിൽ ഇത്തവണ 1799 കോടിയുടെ വിൽപ്പനയാണ് നടന്നത്. 

ALSO READ: സിനിമ കാണാനെത്തിയ ദമ്പതിമാരെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

ജവാൻ റമ്മാണ് ഏറ്റവും കൂടുതൽ വിറ്റത്. 6,30,000 ലിറ്റർ ജവാനാണ് ഓണക്കാലത്ത് വിറ്റഴിഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ ജനപ്രിയ ബ്രാന്റുകള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ച് വിൽപ്പനയ്ക്ക് സജ്ജമാക്കിയിരുന്നു. അന്നും ജവാന് തന്നെയായിരുന്നു മുന്‍ഗണന. ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ത്ത് ജവാൻ നൽകണമെന്ന് എംഡി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. വിലക്കുറവാണ് ജവാനെ ജനപ്രിയമാക്കുന്നത് എന്നതിനാൽ ഓണക്കാലത്ത് ജവാന്റെ ലഭ്യത ഉറപ്പാക്കാൻ എല്ലാവിധ മുൻകരുതലുകളും ബെവ്കോ സ്വീകരിച്ചിരുന്നു. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് തിരൂർ ഔട്ട് ലെറ്റിലാണ്. ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News