Crime News: കോഴിക്കോട് താമരശ്ശേരിയിൽ വൻ ലഹരിവേട്ട; 72 കുപ്പി വിദേശ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

Liquor seized: സംഭവത്തിൽ പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ വയലപ്പിള്ളിൽ തോമസ്, കാരക്കുഴിയിൽ ഷീബ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 04:01 PM IST
  • വിദേശ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സർക്കിളും സംഘവും നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി രണ്ട് പേരെ പിടികൂടിയത്
  • ഇവർ സഞ്ചരിച്ച കെഎൽ 57 ബി 2599 എന്ന നമ്പറിലുള്ള കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു
  • വാവാട് വെച്ച് കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്
Crime News: കോഴിക്കോട് താമരശ്ശേരിയിൽ വൻ ലഹരിവേട്ട; 72 കുപ്പി വിദേശ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വൻ ലഹരി വേട്ട. അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി. 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേരെയാണ് പിടികൂടിയത്. താമരശ്ശേരി എക്‌സൈസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ വയലപ്പിള്ളിൽ തോമസ്, കാരക്കുഴിയിൽ ഷീബ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

വിദേശ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സർക്കിളും സംഘവും നടത്തിയ പരിശോധനയിലാണ് 72 കുപ്പി വിദേശ മദ്യവുമായി രണ്ട് പേരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കെഎൽ 57 ബി 2599 എന്ന നമ്പറിലുള്ള കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാവാട് വെച്ച് കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

ALSO READ: Crime News: സദാചാര ​ഗുണ്ടായിസം; മലയാളികളെ ആക്രമിച്ചത് മുപ്പതോളം ആളുകൾ, 7 പേർ അറസ്റ്റിൽ

കോഴിക്കോട് ഭാഗത്തെ ബിവറേജ് ഷോപ്പുകളിൽ നിന്ന് വൻ തോതിൽ വിദേശ മദ്യം വാങ്ങി പുതുപ്പാടി, കട്ടിപ്പാറ മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, ആരിഫ്, കെ പി ഷിംല എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News