Covid പ്രതിസന്ധി; കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ തൂങ്ങി മരിച്ചു

സുമേഷിൻ്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു ഈടു നൽകിയാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക് ഡൗണിൽ തിരിച്ചടവ് മുടങ്ങിയത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 01:33 PM IST
  • കോവിഡ് പ്രതിസന്ധിയെ തുടർന്ന് വീണ്ടും ആത്മഹത്യ.
  • കൊല്ലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു.
  • സുമേഷ് ആത്മഹത്യ ചെയ്തത് സാമ്പത്തിക ബാധ്യത കാരണമെന്ന് കുടുംബം.
  • സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി.
Covid പ്രതിസന്ധി; കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ തൂങ്ങി മരിച്ചു

കൊല്ലം: കോവിഡ് (Covid) പ്രതിസന്ധിയെ തുടർന്ന് കൊല്ലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് (Lights and Sound) ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട്സ് ഉടമ സുമേഷിനെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. സുമേഷ് ആത്മഹത്യ (Suicide) ചെയ്തത് സാമ്പത്തിക ബാധ്യത (Financial debt) കാരണമെന്ന് കുടുംബം ആരോപിച്ചു. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി. സുമേഷിൻ്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു ഈടു നൽകിയാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക് ഡൗണിൽ തിരിച്ചടവ് മുടങ്ങിയത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്. 

Also Read: TPR 15% മുകളിലാണെങ്കിൽ Triple Lockdown, നാളെ മുതൽ സംസ്ഥാന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം

 

ലോക്ക്ഡൗണിനെ തുടർന്ന് പൊതുപരിപാടികൾ നിലച്ചതോടെ ജോലികൾ കുറഞ്ഞു. ഒടുവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നതോടെ സുമേഷ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സമീപവാസികളിൽ നിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നത് സാഹചര്യം കൂടുതൽ മോശമാക്കി. 

Also Read: Lockdown relaxations Kerala: പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും നിയമസഭയിൽ വ്യക്തമാക്കി ആരോ​ഗ്യമന്ത്രി

 

സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യകൾ കേരളത്തിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വരുത്തിവച്ച നഷ്ടങ്ങളിൽ നിന്ന് കരകയറാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News