LIC Recruitment 2023 : എൽഐസിയിൽ 9394 ഒഴിവുകൾ; ശമ്പളം 90,205 വരെ

LIC ADO Recruitment 2023 : അപ്രെന്റിസ് ഡെവലപ്മെന്റ് ഓഫീസർ തസ്തികയിലേക്ക് എൽഐസി അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. മാസം 35,650-90205 രൂപ വരെ ശമ്പളം

Written by - Zee Malayalam News Desk | Last Updated : Jan 25, 2023, 02:54 PM IST
  • ദക്ഷിണ മേഖലയിൽ 1516 ഒഴിവുകളാണുള്ളത്
  • കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ഡിവിഷനുകളിലും ഒഴിവ്
  • 750 രൂപ അപേക്ഷ ഫീസ്
  • ബിരുദ്ധമാണ് യോഗ്യത
LIC Recruitment 2023 : എൽഐസിയിൽ 9394 ഒഴിവുകൾ; ശമ്പളം 90,205 വരെ

LIC Recruitment of Apprentice Development Officer 2023 : ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) 9394 ഒഴിവുകൾ. അപ്രെന്റിസ് ഡെവലപ്മെന്റ് ഓഫീസർ (എഡിഒ) തസ്തകയിലാണ് ഒഴിവ് രേഖപ്പെടുത്തിരിക്കുന്നത്. അഖിലേന്ത്യ തലത്തിലാണ് 9394 ഒഴിവുകളാണ് എൽഐസി അറിയിച്ചിരിക്കുന്നത്. ദക്ഷിണമേഖലയിൽ 1516 ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഡിവിഷനുകളായ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവടങ്ങളിൽ 461 ഒഴിവുകളുണ്ട്. ഒൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. ഒരു ഡിവിഷനിലേക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.

എൽഐസി എഡിഎ തസ്തിക

മൂന്ന് വിഭാഗത്തിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. എൽഐസി എംപ്ലോയി കാറ്റഗറി, എൽഐസി ഏജന്റ്സ് കാറ്റഗറി, ഓപ്പൺ മാർക്കറ്റ് എന്നിങനെ മൂന്ന് വിഭാഗങ്ങളിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എംപ്ലോയി വിഭാഗത്തിൽ ക്ലാസ് 3 കേഡറിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവർത്തിപരിചയം വേണം. ഏജന്റ് വിഭാഗത്തിലുള്ളവർക്ക് നഗരമേഖലയിലുള്ളവർക്ക് അഞ്ചും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർക്ക് നാലും വർഷം പരിചയം വേണം. ഓപ്പൺ മാർക്കറ്റ് അപേക്ഷകർക്ക് ലൈഫ് ഇൻഷുറൻസ് ഇൻഡസ്ട്രി അല്ലെങ്കിൽ മാർക്കറ്റിങ് ഓഫ് ഫിനാഷ്യൽ പ്രോഡക്ട്സിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം  വേണം. 

ശമ്പളം - അപ്രെന്റിസ് കാലയളവിൽ 51,500 രൂപ മാസം സ്റ്റിപെൻഡ് ലഭിക്കുന്നതാണ്. അതിന് ശേഷം പ്രൊബേഷൻ സമയത്ത് 35,650-90205 രൂപ വരെ ശമ്പളം ലഭിക്കും. 

ഓൺലൈൻ ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. 

ALSO READ : Maths Teacher Vacancy: കണക്ക് മാഷിന്‍റെ ഒഴിവ് ഉണ്ട്, ആദ്യം പരസ്യത്തില്‍നിന്നും മൊബൈല്‍ നമ്പര്‍ കണ്ടെത്തൂ..!!

എൽഐസി എഡിഎ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ

വിദ്യാഭ്യാസം - അപേക്ഷിക്ക സമർപ്പിക്കുന്ന പരീക്ഷാർഥിക്ക് കുറഞ്ഞപക്ഷം ബിരുദം വേണം. അല്ലെങ്കിൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യ (മുംബൈ) ഫെലോഷിപ്പ് വേണം.

പ്രായപരിധി - 21 മുതൽ 30 വയസ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.അതേസമയം പട്ടിക വിഭാഗം അഞ്ച് വർഷവും, ഒബിസി വിഭാഗത്തിലുള്ളവർക്ക് മൂന്നും ഭിന്നശേഷിയുള്ളവർക്ക പത്ത് വർഷവും വീതം ഇളവ് ലഭിക്കും. കൂടാതെ വിമുക്ത ഭടന്മാർക്കും നിലവിലെ എൽഐസി ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കുന്നതിൽ പ്രായപരിധിയിൽ ഇളവും നൽകുന്നുണ്ട്.

അപേക്ഷ ഫീസ് - 750 രൂപയാണ്. പട്ടിക വിഭാഗത്തിലുള്ളവർക്ക് 100 രൂപ നൽകിയാൽ മതി. ഫീസ് ഓൺലൈൻ വഴിയാണ് അടയ്ക്കേണ്ടത്.

എൽഐസി എഡിഎ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികൾ

അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത് - ജനുവരി 21 മുതൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 10
പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ലഭിക്കുന്ന തീയതി - മാർച്ച് 4
പ്രീലിമിനറി പരീക്ഷ - മാർച്ച് 12
മെയിൻ പരീക്ഷ -ഏപ്രിൽ 8.
ഒഴിവ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൽഐസിയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ് (https://licindia.in/Bottom-Links/Careers/Recruitment-of-Apprentice-Development-Officer-22-2)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News