Leopard Attack : മൂന്നാർ തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം; പശുവിനെ കൊന്ന നിലയിൽ

പെരിയവര സ്വദേശിയായ സെൽവരാജ് - വളർമതി ദമ്പതികളുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവാണ് പൂലിയുടെ ആക്രമണത്തിൽ ചത്തത്

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 04:37 PM IST
  • കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ഇരുനൂറിൽ അധികം കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരയായി
  • മൂന്നു ദിവസങ്ങൾക്കു മുമ്പ് മേയാൻ വിട്ട പശു മടങ്ങി വന്നിരുന്നില്ല.
  • മൂന്നു ദിവസങ്ങളായി പശുവിനെ തിരഞ്ഞെങ്കിലും ഫലമുണ്ടായിരുന്നില്ല.
Leopard Attack : മൂന്നാർ തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം; പശുവിനെ കൊന്ന നിലയിൽ

വന്യജീവി ആക്രമണത്തിൽ നിന്നും മുക്തമാകാതെ തോട്ടം മേഖല.  മൂന്നാർ തോട്ടം മേഖലയിൽ പെരിയവര എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തിൽ പശു ചത്തു. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ഇരുനൂറിൽ അധികം കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതെന്ന് ഗ്രാമവാസികൾ.

പെരിയവര സ്വദേശിയായ സെൽവരാജ് - വളർമതി ദമ്പതികളുടെ മൂന്നു വയസ്സ് പ്രായമുള്ള  പശുവാണ് ചത്തത്. മൂന്നു ദിവസങ്ങൾക്കു മുമ്പ് മേയാൻ വിട്ട പശു മടങ്ങി വന്നിരുന്നില്ല. മൂന്നു ദിവസങ്ങളായി പശുവിനെ തിരഞ്ഞെങ്കിലും ഫലമുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് പശുവിനെ ചത്ത നിലയിൽ പുതുക്കാട് ഡിവിഷനിലെ ഏഴാം നമ്പർ ഫീൽഡ് തേയിലക്കാട്ടിൽ കണ്ടത്തിയത്.

ALSO READ : Child Farmers: കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും ചിഞ്ചു റാണിയും

പുതുക്കാട് എസ്റ്റേറ്റ് വാച്ചറാണ് പശുവിന്റെ ജഡം ആദ്യം കണ്ടത്.  കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇരുനൂറിൽ അധികം പശുക്കളാണ് വന്യ ജീവി ആക്രമണത്തിൽ ഇല്ലാതായത്. ഉപജീവനത്തിനായ് പശുവിനെ വളർത്തുന്ന എസ്‌റ്റേറ്റ് തൊഴിലാളികൾ കടുത്ത ആശങ്കയോടെയന്ന് എസ്റ്റേറ്റുകളിൽ കഴിഞ്ഞു വരുന്നത്. പ്രശ്നത്തിൽ സർക്കാർ ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News