Landslide: കോഴിക്കോട് മലയങ്ങാട് ഉരുൾപൊട്ടൽ; പാലം ഒലിച്ചുപോയി, 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു, മുക്കത്ത് വെള്ളപ്പൊക്കം

Kozhikode Landslide: പുഴയുടെ വശത്തുണ്ടായിരുന്ന വീടുകൾക്ക് കേടുപാടുകളുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് അതിശക്തമായ മഴ തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 30, 2024, 02:05 PM IST
  • കൊടുവള്ളി പാലക്കുറ്റി ഭാ​ഗത്തും വെള്ളം കയറി
  • റോഡിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ വയനാട് റോഡിൽ ​ഗതാ​ഗതം സ്തംഭിച്ചു
Landslide: കോഴിക്കോട് മലയങ്ങാട് ഉരുൾപൊട്ടൽ; പാലം ഒലിച്ചുപോയി, 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു, മുക്കത്ത് വെള്ളപ്പൊക്കം

കോഴിക്കോട്: അതിശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ഭാ​ഗത്ത് ഉരുൾപൊട്ടൽ. മലയങ്ങാട് പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പ്രദേശത്തെ 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു. നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുഴയുടെ വശത്തുണ്ടായിരുന്ന വീടുകൾക്കാണ് കേടുപാടുകളുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കോഴിക്കോട് അതിശക്തമായ മഴ തുടരുകയാണ്. മുക്കത്തെ പല ഭാ​ഗങ്ങളിലും വെള്ളം കയറി. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര വില്ലേജിലെ പശുക്കടവ് ഭാ​ഗത്തും ഉരുൾപ്പൊട്ടലുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊടുവള്ളി പാലക്കുറ്റി ഭാ​ഗത്തും വെള്ളം കയറി. റോഡിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ വയനാട് റോഡിൽ ​ഗതാ​ഗതം സ്തംഭിച്ചു. മുക്കം ക്രിസ്ത്യൻ പള്ളിയും വെള്ളം കയറി.

ALSO READ: എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക്, എത്തിപ്പെടാൻ ഏറെ പ്രയാസമെന്ന് മുഖ്യമന്ത്രി

അതേസമയം, വയനാട് ഉരുൾപ്പൊട്ടലിൽ മരണം ഉയരുകയാണ്. ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം എത്തി. സൈന്യത്തിന്റെ ആദ്യ സംഘം ചൂരൽമലയിൽ എത്തി. നിലമ്പൂർ പോത്തുകല്ലിൽ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങൾ. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

വയനാട്ടിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തത്തിനാണ് മേപ്പാടി മുണ്ടക്കൈ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ALSO READ: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസും

മൂന്ന് തവണയാണ് ഇവിടെ ഉരുള്‍പ്പൊട്ടലുണ്ടായത്. ദുരന്തത്തിൽപെട്ടവരിൽ നിരവധിയാളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല മേഖലകൾ ഒറ്റപ്പെട്ടു. അതേസമയം, ദുരന്തത്തിന്‍റെ വ്യാപ്തി ഇപ്പോഴും പറയാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടം നടന്ന പലയിടത്തും എത്തിപ്പെടാൻ ഏറെ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് തിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News