Land Slide Elamkadu| കോട്ടയം ഇളംകാട് ഉരുൾ പൊട്ടിയതായി സംശയം,ആളപായമില്ല

നേരത്തെ ഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽപ്പെട്ട സ്ഥലമാണ് മ്ലാക്കര. 

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 06:49 PM IST
  • പ്രദേശത്ത് ശക്തമായ മഴയാണ് തുടരുന്നത്.
  • മൂന്ന് ഉരുൾ പൊട്ടിയെന്നാണ് സംശയം.
  • ഇതോടെ പ്രദേശത്ത് നിന്നും 20 കുടുംബങ്ങളെ മാറ്റും.
Land Slide Elamkadu| കോട്ടയം ഇളംകാട് ഉരുൾ പൊട്ടിയതായി സംശയം,ആളപായമില്ല

കോട്ടയം: മുണ്ടക്കയം എന്തയാറിന് സമീപം  ഇളംകാട് മ്ലാക്കരയിൽ ഉരുൾ പൊട്ടിയതായി സംശയം.  നാശ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രദേശത്ത് ശക്തമായ മഴയാണ് തുടരുന്നത്. മൂന്ന് ഉരുൾ പൊട്ടിയെന്നാണ് സംശയം. ഇതോടെ പ്രദേശത്ത് നിന്നും 20 കുടുംബങ്ങളെ മാറ്റും.

നേരത്തെ ഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽപ്പെട്ട സ്ഥലമാണ് മ്ലാക്കര. ഉരുൾ പൊട്ടലോടെ പ്രദേശത്ത് വഴി ഒഴുകുന്ന പുല്ലകയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുട്ടുണ്ട്. ഇതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

കൂട്ടിക്കലും പരിസര പ്രദേശത്തങ്ങളിലുമാണ് കഴിഞ്ഞ തവണ ഉരുൾ പൊട്ടിയത്. ഇതിന് തൊട്ട് പിന്നാലെ ഉണ്ടാവുന്ന ഉരുൾ പൊട്ടൽ മൂലം ആളുകളും ആശങ്കയിലാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

  

Trending News