Malakkappara KSRTC Service : അതിരപ്പള്ളി, പെരിങ്ങൾക്കുത്ത് ഡാം കണ്ട് മലക്കപ്പാറയിലേക്കുള്ള യാത്ര സർവ്വീസുകൾ കൂട്ടാൻ കെഎസ്ആർടിസി

Malakkappara കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി KSRTC. നിലവിൽ ചാലക്കുടി ഡിപ്പോയിൽ (Chalakudy Depo) നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം 6 ഓളം സർവ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 05:24 PM IST
  • യാത്രക്കാർ കൂടുന്ന പക്ഷം കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
  • ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള അതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത് ഡാം, തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോ മീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്ക് ഉള്ളത്.
  • പ്രകൃതി രമണീയമായ തേയിലതോട്ടം ഉൾപ്പെടെ കണ്ട് തിരികെ വരാൻ ഒരാൾക്ക് ഓർഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്.
Malakkappara KSRTC Service : അതിരപ്പള്ളി, പെരിങ്ങൾക്കുത്ത് ഡാം കണ്ട് മലക്കപ്പാറയിലേക്കുള്ള യാത്ര സർവ്വീസുകൾ കൂട്ടാൻ കെഎസ്ആർടിസി

Thirssur ; യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് ​യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായി തൃശൂർ മലക്കപ്പാറയിലേക്ക് (Malakkappara) കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി KSRTC. നിലവിൽ ചാലക്കുടി ഡിപ്പോയിൽ (Chalakudy Depo) നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം 6 ഓളം സർവ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്. ഇനിയും യാത്രക്കാർ കൂടുന്ന പക്ഷം കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള അതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത് ഡാം, തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോ മീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്ക് ഉള്ളത്. പ്രകൃതി രമണീയമായ തേയിലതോട്ടം ഉൾപ്പെടെ കണ്ട് തിരികെ വരാൻ ഒരാൾക്ക് ഓർഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്. 

ALSO READ : KSRTC JNNRUM സർവീസിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു, ഇനി നിരക്ക് ഓർഡിനറിക്ക് തുല്യം

പെരിങ്ങൽകുത്ത് ഡാം പ്രദേശത്ത് ഇറങ്ങാൻ വനം വകുപ്പിന്റെ അനുവാദമില്ലാത്തതിനാൽ ബസിനുള്ളിൽ ഇരുന്ന് കൊണ്ട് ഡാം സൈറ്റ് കാണാനുള്ള സൗകര്യം KSRTC ഒരുക്കിയിട്ടുണ്ട്. 

യാത്രക്കാരുടെ ആവശ്യാനുസരണം രാവിലെ 7 മണി മുതൽ മലക്കപ്പാറയിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും. ഏകദേശം മുക്കാൽ മണിക്കൂർ യാത്രകൊണ്ട് ആദ്യ സ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും. അവിടെ യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്. പിന്നീടങ്ങോട്ട് വനമേഖലയിലുടേയാണ് യാത്ര പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പറമ്പിക്കുളം, തൃശ്ശൂർ ജില്ലയിലെ ചിമ്മിനി ഷോളയൂർ, ഇടുക്കി ജില്ലയിലെ  ഇടമലക്കുടി മാങ്കുളം എല്ലാം ഉൾപെടുന്ന നിബിഡമായ വനത്തിലൂടെയാണ് യാത്ര. 

ALSO READ : Ksrtc Yatra Fuels: സാധാരണക്കാർക്കും ഇന്ധനം നിറയക്കാം, കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് ഉടൻ

അതിരപ്പിള്ളി കഴിഞ്ഞാൽ മഴക്കാടുകളാണ്. ചാർപ്പ വെള്ളച്ചാട്ടത്തിലാണ് അടുത്ത സ്റ്റോപ്പ്. തുടർന്ന് വാഴച്ചാൽ വഴി  ചാലക്കുടി പുഴയോരത്ത് കൂടെയാണ് യാത്ര. പിന്നീട്‌ പോയത് പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയർ വഴിയാണ് യാത്ര. അത് കഴിഞ്ഞാൽ  ഷോളയാർ പവർ ഹൗസ് കഴിഞ്ഞ് മലക്കപ്പാറയെത്താൻ ഏകദേശം 4 മണിക്കൂർ ആണ് യാത്ര സമയം.

ALSO READ : Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും

നിലവിൽ യാത്രക്കാരുടെ ആവശ്യാനുസരണം റിസർവേഷൻ സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് KSRTC. ദിവസേന 300 യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള പാക്കേജും നടപ്പിലാക്കാനാണ് ശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News