KSRTC Salary crisis: എകെ ബാലന്റെ പ്രസ്താവന കാര്യം അറിയാതെ; ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു

Minister Antony Raju: എൽഡിഎഫിന്റെ നയത്തിന് വിരുദ്ധമായി എന്തെങ്കിലും കെഎസ്ആർടിസി മാനേജ്മെൻറ് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 11:37 AM IST
  • എകെ ബാലന്റെ തനിക്കെതിരെയുള്ള വിമർശനം കാര്യം അറിയാതെയാണെന്ന് മന്ത്രി ആന്റണി രാജു
  • കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ വെട്ടിപ്പ് സംബന്ധിച്ച് ഐഒസിക്ക് പരാതി അയക്കാൻ തീരുമാനിച്ചു
  • കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് വെട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു
KSRTC Salary crisis: എകെ ബാലന്റെ പ്രസ്താവന കാര്യം അറിയാതെ; ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി സമരത്തിൽ യൂണിയനുകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. എകെ ബാലന്റെ പ്രസ്താവനയെ അതേ ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ നയത്തിന് വിരുദ്ധമായി എന്തെങ്കിലും മാനേജ്മെൻറ് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കും.

എകെ ബാലന്റെ തനിക്കെതിരെയുള്ള വിമർശനം കാര്യം അറിയാതെയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ വെട്ടിപ്പ് സംബന്ധിച്ച് ഐഒസിക്ക് പരാതി അയക്കാൻ തീരുമാനിച്ചു. കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് വെട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

ALSO READ: KSRTC Diesel Corruption : നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻ ക്രമക്കേട്; 15000 ലിറ്റർ ഡീസൽ എത്തിച്ചതിൽ 1000 ലിറ്റർ കാൺമാനില്ല

കെഎസ്ആർടിസിയിൽ ശമ്പളം ​ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ ​ഗതാ​ഗത വകുപ്പ് മന്ത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സിഐടിയു വൈസ് പ്രസിഡന്റ്‌ എകെ ബാലൻ രം​ഗത്തെത്തിയിരുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് എകെ ബാലൻ കുറ്റപ്പെടുത്തി. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്നും എകെ ബാലൻ ആരോപിച്ചു.

വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണം. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റ് മറ്റെന്തോ അജണ്ട വച്ചുപുലർത്തുന്നുണ്ടെന്നും എകെ ബാലൻ ആരോപിച്ചു. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News