കെഎസ്ആർടിസിയിൽ പ്രമോഷൻ കരട് പട്ടിക പ്രസിദ്ധീകരിച്ചു

www.keralartc.com എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്

Written by - Zee Malayalam News Desk | Last Updated : May 9, 2022, 09:09 PM IST
  • സീനിയോറിറ്റിയിൽ ആക്ഷേപം / പരാതിയുള്ള പക്ഷം ആ വിവരം മേയ് 21 ന് വൈകുന്നേരം 4 മണിയ്ക്കകം യൂണിറ്റധികാരികൾക്ക് നൽകണം
കെഎസ്ആർടിസിയിൽ പ്രമോഷൻ കരട് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2018 മുതൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നത് കെഎസ്ആർടിസി പുനരുജ്ജീവിപ്പിച്ചു. കെഎസ്ആർടിസിയിൽ യൂണിയനുകളുമായി നടത്തിയ ശമ്പള ചർച്ചയുടെ ഭാ​ഗമായി  ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ്  പ്രമോഷൻ നൽകുന്നത് പുനരുജ്ജീവിപ്പിച്ചത്. പുനരുദ്ധാരണത്തിന്റെ ഭാ​ഗമായിട്ടും പ്രമോഷൻ നൽകേണ്ടതായിട്ടുണ്ട്. പല തസ്തികകളിലും യോ​ഗ്യരായ ആളില്ലാത്തത് ഓപ്പറേഷന് ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് പ്രമോഷൻ നൽകുന്നത്. 

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ  ഹെഡ് വൈഹിക്കിൾ സൂപ്പർവൈസർ, വെഹിക്കിൾ സൂപ്പർവൈസർ, ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ, സൂപ്രണ്ട് തുടങ്ങിയ സൂപ്പർവൈസറി തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുന്നതിന് പരി​ഗണിക്കുന്ന, സീനിയോറിറ്റി അനുസരിച്ചുള്ള ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.   www.keralartc.com എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരുടെ സീനിയോറിറ്റിയിൽ ആക്ഷേപം / പരാതിയുള്ള പക്ഷം ആ വിവരം മേയ് 21 ന് വൈകുന്നേരം 4 മണിയ്ക്കകം യൂണിറ്റധികാരികൾക്ക് നൽകണം. ഇത്തരത്തിൽ ലഭ്യമാകുന്ന ആക്ഷേപം/ പരാതി സർവ്വീസ് രേഖകളുമായി പരിശോധിച്ച് , പരി​ഗണിക്കുന്നതിന് അർഹതയുള്ള അപേക്ഷകൾ മാത്രം യൂണിറ്റ് അധികാരികളുടെ അഭിപ്രായം രേഖപ്പെടുത്തി മേയ് 23 ന് വൈകുന്നേരം 3 മണിക്ക് മുൻപ് glsn@kerala.gov.in എന്ന ഇ മെയിൽ വഴി സമർപ്പിക്കുകയും, മേയ് 25 ന് ചീഫ് ഓഫീസിൽ എത്തിക്കേണ്ടതുമാണ്.

RENOVATION

ഭരണപരമായ നടപടികൾ സു​ഗമമാക്കുന്നതിന്  ഒഴിഞ്ഞു കിടക്കുന്ന സൂപ്രണ്ട് തസ്തികകൾ  നികത്തേണ്ടത് അത്യന്താപേക്ഷിതമായതിനാൽ ഫീഡർ തസ്തികയായ സീനിയർ അസിസ്റ്റ് തസ്തികയിൽ നിന്നും സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകുന്നതിന് മതിയായ എണ്ണം ജീവനക്കാർ ഇല്ലാത്ത സാഹചര്യത്തിൽ , സേവന - വേതന കരാർ 2012 ലെ ഖണ്ഡിക XL II പ്രകാരം സീനിയർ അസിസ്റ്റിന്റെ ഫീഡർ തസ്തികയായ സ്പെഷ്യൽ അസിസ്റ്റിന്റ് തസ്തികയിൽ നിന്നും  സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ട സാഹചര്യം ഉള്ളതിനാൽ സ്പെഷ്യൽ അസിസ്റ്റിന്റ് തസ്തികയിൽ നിന്നും നേരിട്ട് സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിനും സ്പെഷ്യൽ അസിസ്റ്റന്റുമാർ സമ്മത പത്രവും, വ്യക്തി​ഗത അപേക്ഷയും യൂണിറ്റ് അധികാരികൾക്ക് മേയ് 21 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കുകയും വേണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News