KSRTC Employees Strike : സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു; ഇന്ന് ആരംഭിച്ചത് ചുരുക്കം ചില സ‍ർവ്വീസുകൾ മാത്രം

ഒരു ദിവസം മാത്രം സമരം (KSRTC Strike) പ്രഖ്യാപിച്ചിരുന്ന എഐടിയുസി സംഘടനയിൽ ഉൾപ്പെട്ട ജീവനക്കാർ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 11:00 AM IST
  • ഒരു ദിവസം മാത്രം സമരം (KSRTC Strike) പ്രഖ്യാപിച്ചിരുന്ന എഐടിയുസി സംഘടനയിൽ ഉൾപ്പെട്ട ജീവനക്കാർ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.
  • ഇന്ന് ടിഡിഎഫിന്‍റേയും എഐടിയുസിയുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നത്.
  • സമരം രണ്ടാം ദിവസവും തുടരുന്ന സാഹചര്യത്തിൽ അഞ്ച് ശതമാനത്തിൽ താഴെ ബസ് സർവീസുകൾ മാത്രമാണ് ഇന്ന് ആരംഭിക്കാൻ കഴിഞ്ഞത്.
  • ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ സമരം ആരംഭിച്ചത്.
KSRTC Employees Strike : സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു; ഇന്ന് ആരംഭിച്ചത് ചുരുക്കം ചില സ‍ർവ്വീസുകൾ മാത്രം

Thiruvananthapuram : സംസ്ഥാനത്ത് കെഎസ്ആർടിസി (KSRTC) ബസ് ജീവനക്കാരുടെ സമരം (Strike) രണ്ടാം ദിവസവും തുടരുകയാണ്. ഒരു ദിവസം മാത്രം സമരം (KSRTC Strike) പ്രഖ്യാപിച്ചിരുന്ന എഐടിയുസി സംഘടനയിൽ ഉൾപ്പെട്ട ജീവനക്കാർ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് ടിഡിഎഫിന്‍റേയും എഐടിയുസിയുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നത്.

സമരം രണ്ടാം ദിവസവും തുടരുന്ന സാഹചര്യത്തിൽ അഞ്ച് ശതമാനത്തിൽ താഴെ ബസ് സർവീസുകൾ മാത്രമാണ് ഇന്ന് ആരംഭിക്കാൻ കഴിഞ്ഞത്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ സമരം ആരംഭിച്ചത്. അതേസമയം സിഐടിയു, ബിഎംഎസ് യൂണിയനുകൾ പ്രഖ്യാപിച്ച സമരം ഇന്നലെ രാത്രിയോടെ തന്നെ അവസാനിച്ചിരുന്നു.

ALSO READ: KSRTC | കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരി​ഗണിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി  (KSRTC) ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകിയിരുന്നു. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് സിഎംഡി നിർദേശിച്ചിട്ടുണ്ട്. സമരത്തിൽ (KSRTC Strike) പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച്  സർവ്വീസുകൾ നടത്തണമെന്നും  അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ALSO READ: KSRTC | കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളടക്കം നിർത്തിവയ്ക്കും

പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചു. തൊഴിലാളി യൂണിയനുകളുടേത്‌ കടുംപിടുത്തമാണെന്നാണ് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാട്. തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനവാണെന്നും ഇത് പരിശോധിക്കാൻ സമയം വേണമെന്നുമാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.

ALSO READ: KSRTC Salary renewal: കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം, ചര്‍ച്ച പരാജയം, പണിമുടക്കുമെന്ന് യൂണിയനുകള്‍

 

ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News