KSRTC Bus: പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു

KSRTC Bus Catches Fire: ഡ്രൈവറും കണ്ടക്ടറും മാത്രമാണ് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 12:57 PM IST
  • ഹിൽ വ്യൂവിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസിലാണ് തീപിടിത്തം ഉണ്ടായത്
  • ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിക്കുന്നത്
KSRTC Bus: പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: കെഎസ്ആർടിസി ബസിന് തീപിടിച്ചു. പമ്പയിലാണ് കെഎസ്ആർടിസി ബസിന് തീപിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിക്കുന്നത്. ഹിൽ വ്യൂവിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസിലാണ് തീപിടിത്തം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല. തീപടരുന്നത് കണ്ടതോടെ ‍ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി ആറിനും സമാനമായ രീതിയിൽ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീപിടിച്ചിരുന്നു. ഹിൽ വ്യൂവിൽനിന്ന് എത്തിയ ലോ ഫ്ലോർ ബസിലാണ് മുൻപ് തീപിടിച്ചത്.

ALSO READ: മകരമാസ പൂജ; ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസിലാണ് ആദ്യം തീപിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു അന്നും വിലയിരുത്തിയത്. തുടർച്ചയായി പമ്പയിൽ കെഎസ്ആർടിസി ബസുകളിൽ തീപിടിത്തമുണ്ടാകുന്നത് ഭക്തരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News