Kozhikode Accident: നാദാപുരത്ത് സ്വകാര്യ ബസും KSRTC യും കൂട്ടിയിടിച്ച് അപകടം; 50 പേർക്ക് പരിക്ക്

Bus Accident In Kozhikode: നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട് എന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 11:17 AM IST
  • നാദാപുരത്ത് സ്വകാര്യ ബസും KSRTC യും കൂട്ടിയിടിച്ച് അപകടം
  • നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്
Kozhikode Accident: നാദാപുരത്ത് സ്വകാര്യ ബസും KSRTC യും കൂട്ടിയിടിച്ച് അപകടം; 50 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 

Also Read: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!

നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട് എന്നാണ് റിപ്പോർട്ട്. ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്.

Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവർക്ക് കൈനിറയെ പണം; ശമ്പളവും ആസ്തിയും ഇരട്ടിക്കും!

 

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്തു നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ KSRTC ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറം മഞ്ചേരിയില്‍ ഒരാള്‍ വനം വകുപ്പിന്‍റെ പിടിയിലായതായി റിപ്പോർട്ട്. പുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലിയെയാണ് 66 കിലോ ചന്ദനവുമായി പിടികൂടിയത്. 

Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

 

വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന ചന്ദനം വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടിയായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. വനം വിജിലൻസ് വിഭാഗം നടത്തിയ വിശദമായ തിരച്ചിലില്‍ പറമ്പിലെ തെങ്ങിൻ്റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയിരുന്നു. 

മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണ് പിടികൂടിയായത്.  പിടിയിലായ അസ്‌കർ അലി മഞ്ചേരിയിലെ ചന്ദന മാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാൾ ആണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാൾക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായും ബന്ധമുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News