Thiruvanathapuram : തിരുവനന്തപുരം ആര്യനാട് നിയന്ത്രണം വിട്ട KSRTC ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് (Waiting Shed) ഇടിച്ച് കയറി. 5 സ്കൂൾ കുട്ടികള്‍ അടക്കം 6 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ഒരാളുടെ നില ഗുരതരമാണ്. എന്നാൽ കുട്ടികൾക്ക് സാരമായ പരിക്കുകൾ ഇല്ലയെന്നാണ് ലഭിക്കുന്ന വിവരം. സോമൻ നായർ എന്നയാളുടെ നിലയാണ് ഗുരുതരമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സോമൻ നായർ ബസിനുള്ളിൽ യാത്രക്കാരനാണ്. ബാക്കി പരിക്കേറ്റ വിദ്യാർഥികൾ കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുവായിരുന്നു. പരിക്കേറ്റ് എല്ലാവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
ALSO READ : കേരളത്തിൽ നിന്ന് ഗോവയിലേക്കും ഹൈദരാബാദിലേക്കും കർണാടക വഴി ടൈ അപ്പ് സർവീസിനൊരുങ്ങി KSRTC- കൾ
ഈഞ്ചപുരി ചെറുമഞ്ചല്ലിലെ ഒരു കൊടു വളവിലാണ് അകടം സംഭവിച്ചിരിക്കുന്നത്. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഷെഡ് താഴേക്ക് പതിയുകയായിരുന്നു. പാങ്കാവ് നെടുമങ്ങാട് റൂട്ടിൽ സർവീസ് ചെയ്യുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ALSO READ : KSRTC School Bond Service : കെഎസ്ആർടിസി സ്കൂൾ സർവീസ് അമിത വില ഈടാക്കുമെന്ന് വാർത്ത വ്യാജമെന്ന് KSRTC
ബസ് അമിത വേഗത്തിലാണെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്കൂളിലേക്ക് പോകാൻ കാത്തിരുന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...