Kollam Child Missing Case: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേർ കസ്റ്റഡിയിൽ

Kollam Child Abduction Case: തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 08:19 AM IST
  • ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേർ കസ്റ്റഡിയിൽ
  • തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്
Kollam Child Missing Case: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേർ കസ്റ്റഡിയിലായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം. 

Also Read: അബിഗേലിനെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്!

സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാര്യത്തു നിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്നും പിടികൂടിയത്.  ഇതിൽ ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Also Read: 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്

ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്നാണ് ശ്രീകാര്യം പോലീസ് രണ്ടുപേരെ പിടികൂടിയത്. കാര്‍ വാഷിംഗ് സെന്റർ ഉടമ പ്രതീഷിനെയും മറ്റൊരാളേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  കാർ വാഷിങ് സെന്ററിൽ പോലീസ് റെയ്ഡ് നടത്തുകയാണ്. പണമടങ്ങിയ ബാഗ്, രേഖകൾ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News