Kodiyeri Balakrishnan| കോടിയേരി ചികിത്സക്കായി ചെന്നൈക്ക് ; പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും

സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനിച്ചതോടെ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, തുടങ്ങിയ നേതാക്കൾ എകെ ജി ഫ്ലാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 12:12 PM IST
  • ഞായറാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായി വിവരമുണ്ട്
  • അദ്ദേഹം ചെന്നൈക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന
  • എംവി ഗോവിന്ദൻ മാഷിനാണ് കൂടുതൽ സാധ്യത എന്നും ചില സൂചനകളുണ്ട്
Kodiyeri Balakrishnan| കോടിയേരി ചികിത്സക്കായി ചെന്നൈക്ക് ; പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിയുമെന്ന കാര്യത്തിൽ ഏകദേശ ധാരണ.  ചികിത്സക്കായി അദ്ദേഹം ചെന്നൈക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. ഞായറാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായി വിവരമുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനിച്ചതോടെ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, തുടങ്ങിയ നേതാക്കൾ എകെ ജി ഫ്ലാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ പകരം ഉയർന്ന് കേൾക്കുന്ന പേരുകൾ ഇ പി ജയരാജൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ, എ കെ ബാലൻ എന്നിവരുടേതാണ്. ഇതിൽ എംവി ഗോവിന്ദൻ മാഷിനാണ് കൂടുതൽ സാധ്യത എന്നും ചില സൂചനകളുണ്ട്. ഇങ്ങനെ വന്നാൽ സംസ്ഥാന മന്ത്രി സഭയിലും അഴിച്ചു പണികൾ ഉണ്ടാവും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News