കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ ആശങ്ക തുറന്നു പറഞ്ഞ് കത്തോലിക്ക സഭ. സഭയുടെ മുഖപത്രമായ ദീപികയിൽ വന്ന ലേഖനത്തിലാണ് സിപിഎമ്മിനെ ഉൾപ്പെടെ ശക്തമായി വിമർശിച്ച് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മുസ്ലീം യുവാക്കൾ ഉൾപ്പെട്ട മിശ്രവിവാഹങ്ങളിൽ ആശങ്ക പങ്കുവയ്ക്കുന്നത് ക്രൈസ്തവ സഭകൾ മാത്രമല്ലെന്നു പറയുന്ന മുഖപ്രസംഗം, വിവാഹം പാർട്ടി മാത്രം അറിഞ്ഞാൽ മതിയോ വീട്ടുകാർ കൂടി അറിയേണ്ടേയെന്നും ചോദിക്കുന്നു.
ലൗജിഹാദിനെ സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്നത് ഇരട്ടതാപ്പാണെന്നും മുഖപ്രസംഗം വിമർശിക്കുന്നു. ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയെ കടത്തിക്കൊണ്ടു പോകുന്നതിന് കൂട്ടുനിൽക്കുന്നതാണോ മതേതരത്വമെന്ന് ചോദിക്കുന്ന മുഖപ്രസംഗം, സിപിഎം നേതാവ് ജോർജ് എം തോമസ് വിഷയത്തിൽ ആദ്യ സ്വീകരിച്ച നിലപാടിനെയും ചൂണ്ടിക്കാട്ടുന്നു.
ലൗജിഹാദിനെ സ്ഥിരീകരിക്കുന്ന തരത്തിൽ മുൻപ് പുറത്തു വന്ന പാർട്ടി രേഖയുടെ വിവരങ്ങളും മുഖപ്രസംഗത്തിലുണ്ട്. ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനുപോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ചു ഭയമുണ്ടെന്നും പാർട്ടിക്കകത്തു ചർച്ച ചെയ്യണം, ഒരക്ഷരം പുറത്തു പറയരുതെന്നതാണോ ഇതിൽ സിപിഎം നയമെന്നും മുഖപ്രസംഗം ചോദിക്കുന്നു.
മുസ്ലീം യുവാക്കളെ വിവാഹം കഴിച്ച് ഐഎസിൽ ചേരുന്നതിന് വിദേശത്തേക്ക് കടന്ന സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ സംബന്ധിച്ചും ലേഖനം സൂചിപ്പിക്കുന്നു. കെ ടി ജലീലിനെതിരെയും മുഖപ്രസംഗം ആരോപണം ഉന്നയിക്കുന്നുണ്ട്.
'ക്രൈസ്തവർ ഉൾപ്പെട്ട മിക്ക വിവാദങ്ങളിലും കൃത്യമായി ഒരു പക്ഷത്ത് നിലയുറപ്പിക്കാറുള്ള കെ.ടി. ജലീൽ പറഞ്ഞത്, രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹതീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല എന്നാണ്. എന്തുകൊണ്ടാണ് ആയിരക്കണക്കിനു മിശ്രവിവാഹങ്ങൾ നടക്കുന്ന കേരളത്തിൽ വിരലിലെണ്ണാവുന്ന ചിലതിനു മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെപ്പോലെയുള്ളവരാണ്.' മുഖപ്രസംഗം സൂചിപ്പിക്കുന്നു.
Read Also: കോടഞ്ചേരി ലവ് ജിഹാദ് പരാമർശം: സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങൽ; കവചം തീർക്കാൻ ഡിവൈഎഫ്ഐ
മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹത്തിൽ ക്രൈസ്തവർ മാത്രമല്ല ആശങ്ക ഉന്നയിക്കുന്നതെന്ന് പറഞ്ഞാണ് ദീപിക മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. എല്ലാ വിഭാഗത്തിലുള്ള നല്ലവരായ ആളുകളും ഇതിൽ ഇടപെട്ട് വിഷയം ചിന്തിക്കണമെന്ന് ദീപിക പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.