Kochi Metro : കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; എവിടെ യാത്ര ചെയ്താലും 5 രൂപ മാത്രം

Kochi Metro @ 5 ആലുവയിൽ നിന്ന് മെട്രോ അവസാനിക്കുന്ന പേട്ട വരെ യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമെ കെഎംആർഎൽ ഈടാക്കു.

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 09:39 AM IST
  • ആലുവയിൽ നിന്ന് മെട്രോ അവസാനിക്കുന്ന പേട്ട വരെ യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമെ കെഎംആർഎൽ ഈടാക്കു.
  • കൂടുതൽ യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Kochi Metro : കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; എവിടെ യാത്ര ചെയ്താലും 5 രൂപ മാത്രം

കൊച്ചി : കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറാണ് യാത്രക്കാർക്കായി കെഎംആർഎൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയിൽ ഇന്ന് ജൂൺ 17ന് ഏത് സ്റ്റേഷനിലേക്ക് യാത ചെയ്താലും വെറും അഞ്ച് രൂപ മാത്രമേ ഈടാക്കൂ. 

ആലുവയിൽ നിന്ന് മെട്രോ അവസാനിക്കുന്ന പേട്ട വരെ യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമെ കെഎംആർഎൽ ഈടാക്കു. കൂടുതൽ യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

ALSO READ : Kochi Metro Free Ride : ഇനി സ്കൂളിൽ മെട്രോയിൽ പോകാം; വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ യാത്രയുമായി കൊച്ചി മെട്രോ

2013 മുതൽ നിർമാണം ആരംഭിച്ച കൊച്ചി മെട്രോയുടെ കൊച്ചി മെട്രോയുടെ ആദ്യ സർവീസ് ആരംഭിക്കുന്നത് 2017 ജൂൺ 17നാണ്. 13.4 കിലോ മീറ്റർ ദൂരമുള്ള മെട്രോയുടെ ആദ്യ ലൈനായ ആലുവ പാലാരിവട്ടം പാത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് മഹാരാജാസ് വരെയും അതിന് ശേഷം സർവീസ് തൈയ്ക്കൂടം വരെയും കൊച്ചി മെട്രോ ക്രമേണ ഉയർത്തിയിരുന്നു. നിലവിൽ പേട്ട വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുന്നത്.

നേരത്തെ പല അവസരങ്ങൾ കൊച്ചി മെട്രോ യാത്രക്കാർക്ക് സൗജന്യ യാത്രകൾ ഏർപ്പെടുത്തിയിരുന്നു. നിശ്ചിത സമയങ്ങളിൽ യാത്ര ചെയ്യുന്ന സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ജൂൺ ഒന്നാം തിയതി മുതൽ മെട്രോ സൗജന്യ യാത്ര നൽകി തുടങ്ങിയിരുന്നു. 

ALSO READ : പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പുതിയ പാത: മെട്രോ പുതുഘട്ടത്തിനൊരുങ്ങുന്നു; പരിശോധന തുടരുന്നു

മെട്രോ സ്റ്റേഷനുകളിൽ സ്കൂളിൽ നിന്നും ലഭിക്കുന്ന ഐഡി കാർഡ് പ്രദർശിപ്പിച്ചാൽ ഫ്രീ പാസ് ലഭിക്കുന്നതാണ്. എന്നാൽ കെഎംആർഎൽ നിർദേശിക്കുന്ന ചില നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർക്കെ ഈ ആനുകൂല്യം ലഭ്യമാകൂ. രാവിലെ ഏഴ് മണി മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം 12.30 മുതൽ 3.30 വരെയും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് സൗജന്യ സർവീസ് ലഭിക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News