KIIFB Masala Bonds: കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

KIIFB Masala Bonds Case: ഫെമ ലംഘനം നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കിഫ്ബിയ്ക്കെതിരെ ഇഡി കേസെടുത്തത്. ഇഡിയ്ക്ക് ഫെമ ലംഘനം അന്വേഷിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.    

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 10:06 AM IST
  • കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരി​ഗണിക്കുക.
  • മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം നടന്നുവെന്നാണ് ആരോപണം.
  • എന്നാൽ മസാലബോണ്ടിറക്കിയത് റിസർവ്വ് ബാങ്ക് അനുമതിയോടെയാണെന്നാണ് തോമസ് ഐസ്ക് അടക്കമുള്ള ഹർജിക്കാർ വാദിച്ചത്.
KIIFB Masala Bonds: കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരി​ഗണിക്കുക. മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം നടന്നുവെന്നാണ് ആരോപണം. ഇതേ ആരോപണം ഉന്നയിച്ചാണ് കിഫ്ബിയ്ക്കെതിരെ ഇഡി കേസെടുത്തത്. എന്നാൽ മസാലബോണ്ടിറക്കിയത് റിസർവ്വ് ബാങ്ക് അനുമതിയോടെയാണെന്നും ഇഡിയ്ക്ക് ഫെമ ലംഘനം അന്വേഷിക്കാൻ അധികാരമില്ലെന്നുമാണ് തോമസ് ഐസ്ക് അടക്കമുള്ള ഹർജിക്കാർ വാദിച്ചത്.

കേസിൽ ആ‍ർബിഐ ചീഫ് ജനറൽ  മാനേജറെ കോടതി കക്ഷി ചേർത്തിരുന്നു. സംഭവത്തിൽ വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി ജി അരുൺ നോട്ടീസ് അയയ്ക്കുന്നത് സ്റ്റേ ചെയ്തത്.

Also Read: Vizhinjam Strike: വിഴിഞ്ഞം സമരം പിൻവലിച്ചു; വാടക പൂർണമായി സർക്കാർ നൽകും, പൂർണ്ണ തൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത

 

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടുള്ള അദാനി ഗ്രുപ്പിന്റെ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്നുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി. കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സേനയ്ക്ക് തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കൈമാറുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. നിർമ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു. എന്നാൽ സമരം പിൻവലിച്ച സാഹചര്യത്തിൽ ഇന്ന് സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News