E Protest: September 11ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വഞ്ചനാ ദിനാമാചരിക്കുന്നു

സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ.  ശനിയാഴ്ച വഞ്ചനാദിനമായി  ആചരിക്കും

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 12:54 PM IST
  • സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ. ശനിയാഴ്ച വഞ്ചനാദിനമായി ആചരിക്കും
  • എൻട്രികേഡർ ഡോക്ടർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് പ്രതിഷേധം.
  • കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനാദിനമായി ആചരിക്കാനാണ് ആഹ്വാനം.
E Protest: September 11ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വഞ്ചനാ ദിനാമാചരിക്കുന്നു

Thiruvananthapuram: സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ.  ശനിയാഴ്ച വഞ്ചനാദിനമായി  ആചരിക്കും

എൻട്രികേഡർ ഡോക്ടർമാരുടെ ശമ്പളവും  മറ്റ്  ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് പ്രതിഷേധം.  കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനാദിനമായി ആചരിക്കാനാണ് ആഹ്വാനം.  

എൻട്രികേ‍‍ഡർ ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തനുള്ള കാലാവധി കൂട്ടി, DA വര്‍ദ്ധന  മരവിപ്പിച്ചു, കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ അദ്ധ്യാപനം പുന:സ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടായില്ല തുടങ്ങിയ നിരവധി  കാര്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടി. 

മുന്‍പ്  ഈ പ്രശ്നങ്ങൾ ഉയർന്ന അവസരത്തില്‍ പരിഹാരം കാണുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. ഇതില്‍   പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരത്തിലേക്ക് മെഡിക്കല്‍   ഡോക്ടർമാർ നീങ്ങുന്നത്.

കെ ജി എം സി ടി എ വഞ്ചനാ ദിനാചരണം സംബന്ധിച്ച പത്ര  പ്രസ്താവനയും  പുറത്തിറക്കി.  

സെപ്റ്റംബര്‍  11ന് മെഡിക്കൽ കോളേജ്  (Medical College) ഡോക്ടർമാർ വഞ്ചനാ ദിനാമാചരിക്കുന്നു.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അദ്ധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. 

ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ്  അദ്ധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 

Also Read: Covid Deaths: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 90% വാക്സിനെടുത്തിരുന്നില്ലെന്ന് റിപ്പോർട്ട്

സർക്കാരിന്‍റെ അവഗണനാപരമായ ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശമ്പളപരിഷ്കരണ ഉത്തരവിറങ്ങിയിട്ട് ഒരു വർഷം തികയുന്ന 11.09.2021 ന് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ്   അദ്ധ്യാപകർ ഇ-പ്രൊട്ടസ്റ്റ്  (E Protest) ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധമാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ഇ-പ്രൊട്ടസ്റ്റ് കൊണ്ട് അർത്ഥമാക്കുന്നത്. 

Also Read: Nipah, സംസ്ഥാനത്തിന് ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെ​ഗറ്റീവ്

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അദ്ധ്യാപകർക്കും എത്രയും വേഗത്തിൽ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിൽ ഉള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകൾ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. 

തികച്ചും ന്യായവും  അദ്ധ്യാപകർക്ക് അവകാശപ്പെട്ടതുമായ ഇക്കാര്യങ്ങളിൽ സമയബന്ധിതവും അനുഭാവപൂർണ്ണവുമായ തീരുമാനം സർക്കാരിന്‍റെ  ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷമായ സമരമാർഗങ്ങളിൽ ഏർപ്പെടാൻ സംഘടന നിർബന്ധിതരാകും എന്ന് സർക്കാരിനെ ഓർമപ്പെടുത്തുകയാണ്.

കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ)  പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News