YouTubers Income Tax Raid: ഇതുവരെ റെയിഡ്‌ ഒന്നും വന്നിട്ടില്ല;വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ബാധ്യസ്ഥൻ- സുജിത് ഭക്തൻ

Income Tax Raid in Malayalam Youtubers Home: പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ഇന്ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്, വരുമാനത്തിന് ആനുപാതികമായി നികുതി അടക്കുന്നില്ലെന്നായിരുന്നു പരാതി

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 04:35 PM IST
  • കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്സും GST യും എല്ലാം അടക്കുന്നുണ്ട്‌
  • പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്
  • പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ഇന്ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്
YouTubers Income Tax Raid: ഇതുവരെ റെയിഡ്‌ ഒന്നും വന്നിട്ടില്ല;വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ബാധ്യസ്ഥൻ- സുജിത് ഭക്തൻ

തിരുവനന്തപുരം: തൻറെ വീട്ടിൽ ഇതുവരെ റെയിഡ് ഒന്നും വന്നിട്ടില്ലെന്ന് യൂട്യൂബർ സുജിത് ഭക്തൻ. സംസ്ഥാനത്തെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ റെയിഡെന്ന് വാർത്തയോട് പ്രതികരിച്ചാണ് സുജിത് ഭക്തൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.റെയിഡ്‌ സംബന്ധമായ വാർത്തകൾ ടി വിയിൽ കണ്ടു.

എന്റെ വീട്ടിൽ ഇതുവരെ റെയിഡ്‌ ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്സും GST യും എല്ലാം അടക്കുന്നുണ്ട്‌. ഇനി വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്‌. നിയമം എല്ലാവർക്കും ഒരുപോലെയാണ്‌- സുജിത് പോസ്റ്റിൽ പറയുന്നു.

പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ഇന്ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇവർക്ക് വാർഷിക വരുമാനമായി 1 കോടിയിലധികം രൂപയുണ്ടെന്നും ഇതിന് ആനുപാതികമായി ഇവർ നികുതി അടക്കുന്നില്ലെന്നുമായിരുന്നു റിപ്പോർട്ട്.  എന്നാൽ പരിശോധനയിൽ ആവശ്യമായ വിവരങ്ങൾ കണ്ടെത്തിയോ എന്നതിൽ വ്യക്തതയില്ല. സംസ്ഥാനത്ത് ആകെ റെയിഡ് നടന്നു എന്നാണ് റിപ്പോർട്ടുകൾ. പേളി മാണിയടക്കമുള്ളവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News