Malampuzha Cliff | മലമ്പുഴ പാറക്കൂട്ടത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേനയും വ്യോമസേനയും എത്തും: മുഖ്യമന്ത്രി

കരസേനയും വ്യോമസേനയും മലമ്പഴിലേക്ക് പുറപ്പെട്ടു എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 08:26 PM IST
  • തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്.
  • തിരികെ ഇറങ്ങും വഴി കാൽ വഴുതി ബാബു പാറക്കെട്ടിൽ അകപ്പെടുകയായിരുന്നു.
  • ആദ്യം ഫോൺ വിളിച്ചാണ് ബാബു അഗ്നിരക്ഷാസേനയേയും മറ്റും വിവരം അറിയിച്ചത്.
Malampuzha Cliff | മലമ്പുഴ പാറക്കൂട്ടത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേനയും വ്യോമസേനയും എത്തും: മുഖ്യമന്ത്രി

പാലക്കാട് : മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ (Malampuzha Rescue Operations) കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ സൈനിക സംഘമെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരസേനയും വ്യോമസേനയും മലമ്പഴിലേക്ക് പുറപ്പെട്ടു എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാന്റോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7.30ന് മലമ്പുഴയിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ : Malampuzha| ഉച്ചവരെ വസ്ത്രം വീശി സിഗ്നൽ, പിന്നെ അനക്കമില്ല പാറക്കൂട്ടത്തിൽ കുടുങ്ങിയ യുവാവിനായി രക്ഷാ പ്രവർത്തനം തുടരുന്നു

ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്.  കരസേനയുടെ ദക്ഷിൺ ഭാരത് GOC ലെഫ്റ്റനന്റ് ജനറൽ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

യുവാവിന് ഭക്ഷണം എത്തിക്കാനുള്ള ശ്രമവും പാളി. കോസ്റ്റ് ഗാർഡിൻറെ ഹെലികോപ്റ്റർ സ്ഥലത്തെത്തിയെങ്കിലും താഴെയിറങ്ങാൻ ആവാത്തതാണ് പ്രധാന പ്രശ്നം. നിലവിൽ 30 മണിക്കൂർ പിന്നിട്ടതിനാൽ ബാബുവിൻറെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയുണ്ട്.

ALSO READ : സുമതിയെ കൊന്ന വളവിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത് പതിവാകുന്നു; വീണ്ടും ഒരു അസ്ഥികൂടം കണ്ടെത്തി

തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്. തിരികെ ഇറങ്ങും വഴി കാൽ വഴുതി ബാബു പാറക്കെട്ടിൽ അകപ്പെടുകയായിരുന്നു. ആദ്യം ഫോൺ വിളിച്ചാണ് ബാബു അഗ്നിരക്ഷാസേനയേയും മറ്റും വിവരം അറിയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News