Malampuzha| ഉച്ചവരെ വസ്ത്രം വീശി സിഗ്നൽ, പിന്നെ അനക്കമില്ല പാറക്കൂട്ടത്തിൽ കുടുങ്ങിയ യുവാവിനായി രക്ഷാ പ്രവർത്തനം തുടരുന്നു

പകലത്തെ ചൂടും രാത്രിയിലെ രൂക്ഷമായ തണുപ്പും കൂടാതെ ഭക്ഷണവും വെള്ളവും ലഭിക്കാതെ കൂടി ആയാൽ പിന്നെയും യുവാവിൻറെ ആരോഗ്യനില പ്രശ്നത്തിലാവും

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 06:33 PM IST
  • ബൈനോക്കുലറിൽ പ്രദേശം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും വ്യക്തമല്ല
  • തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്
  • തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്
Malampuzha| ഉച്ചവരെ വസ്ത്രം വീശി സിഗ്നൽ, പിന്നെ അനക്കമില്ല പാറക്കൂട്ടത്തിൽ കുടുങ്ങിയ യുവാവിനായി രക്ഷാ പ്രവർത്തനം തുടരുന്നു

പാലക്കാട്: മലമ്പുഴയിൽ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിന് ഭക്ഷണം എത്തിക്കാനുള്ള ശ്രമവും പാളി. കോസ്റ്റ് ഗാർഡിൻറെ ഹെലി കോപ്റ്റർ സ്ഥലത്തെത്തിയെങ്കിലും താഴെയിറങ്ങാൻ ആവാത്തതാണ് പ്രധാന പ്രശ്നം.നിലവിൽ 30 മണിക്കൂർ പിന്നിട്ടതിനാൽ ബാബുവിൻറെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയുണ്ട്. ഉയർന്ന പ്രദേശമായതിനാൽ തന്നെ വൈകീട്ട് തണുപ്പ് വളരെ  അധികം കൂടുതലായിരിക്കും . 

പകലത്തെ ചൂട് കൂടി ആവുമ്പോൾ പ്രശ്നം രൂക്ഷമാവും. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാലാണ് മറ്റൊരു പ്രശ്നം.ബൈനോക്കുലറിൽ പ്രദേശം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും വ്യക്തമല്ല. 

തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്. തിരികെ ഇറങ്ങും വഴി കാൽ വഴുതി ബാബു പാറക്കെട്ടിൽ അകപ്പെടുകയായിരുന്നു. ആദ്യം ഫോൺ വിളിച്ചാണ് ബാബു അഗ്നിരക്ഷാസേനയേയും മറ്റും വിവരം അറിയിച്ചത്.

അതേസമയം വീഴ്ചയിൽ ബാബുവിൻറെ കാലിന് പരിക്കുണ്ട്.  ഒടിവുണ്ടെന്നും സൂചനയുണ്ട്.ഇന്നലെ ബാബുവിന് അരികിലേക്ക് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ചെങ്കുത്തായ മലയിടുക്കിലേക്ക് എത്താനാവാതെ തിരിച്ചു പോകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News