തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും യഥേഷ്ടം കൈപ്പറ്റുമ്പോഴും വനിതാ കമ്മിഷൻറെ (Kerala women commission) പ്രവർത്തനങ്ങൾ അവതാളത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും തീർപ്പാക്കിയില്ലെന്നാണ് വിവരാവകാശ രേഖ.11,887 കേസുകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. ഇക്കാലത്തിനുള്ളിൽ രണ്ട് കോടിയിലധികം രൂപയാണ് ശമ്പളവും, ആനുകൂല്യവുമായി അംഗങ്ങളും ജീവനക്കാരും കൈപ്പറ്റിയത്.
2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മാത്രം വനിത കമ്മീഷന്‍ (Commission) രജിസ്റ്റര്‍ ചെയ്തത് 22150 കേസുകളാണ്. ഇതിൽ തന്നെ 10263 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ഇതിൽ തന്നെ 11887 കേസുകള്‍ ഇപ്പോഴും യാതൊരു തീർപ്പുമില്ലാതെ കിടക്കുകയാണ്. തിരുവനന്തപുരത്ത് മാത്രം 4407 കേസുകളാണ് തീര്‍പ്പാകാതെയുള്ളത്. പോലീസിനെതിരെ ലഭിച്ച പരാതികളില്‍ 342 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 226 കേസുകളില്‍ ഇപ്പോഴും തുടര്‍നടപടിയില്ല.
വിവരാവകാശ നിയമപ്രകാരം അഡ്വ. സിആര്‍ പ്രാണകുമാര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. നിരവധി വിവാദങ്ങളാണ് ഇത്തവണ വനിതാ കമ്മീഷനെ തേടിയത്തിയത്. കമ്മീഷൻ അധ്യക്ഷയുടെ പല നിലപാടുകളും,വ്യതിചലനങ്ങളുമെല്ലാം ഒടുവിൽ പ്രശ്നത്തിൽ കലാശിക്കുന്നതാണ് കഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...