Ammavanpara | അമ്മാവൻ പാറയിൽ സ്വകാര്യ ആശുപത്രിയുടെ അനധികൃത കയ്യേറ്റം; ജില്ല കലക്ടർക്ക് പരാതിയുമായി സംരക്ഷസമിതി

നെടുമങ്ങാട് വേങ്കോട് പ്രദേശത്താണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള അമ്മാവൻ പാറ സ്ഥിതിചെയ്യുന്നത്.

Written by - Abhijith Jayan | Last Updated : Feb 15, 2022, 05:54 PM IST
  • നൂറ്റാണ്ടുകളുടെ പഴക്കവും ടൂറിസം മാപ്പിൽ ഇടം നേടിയതുമായ പ്രദേശമാണ് സ്വകാര്യ ആശുപത്രി അനധികൃതമായി കയ്യേറ്റം നടത്തുന്നത്.
  • കയ്യേറിയ ഭൂമി തിരിച്ചു പിടിക്കണമെനന്ന് ആവശ്യപ്പെട്ട് അമ്മാവൻപാറ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതി നൽകി.
  • നെടുമങ്ങാട് വേങ്കോട് പ്രദേശത്താണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള അമ്മാവൻ പാറ സ്ഥിതിചെയ്യുന്നത്.
  • റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണിത്.
Ammavanpara | അമ്മാവൻ പാറയിൽ സ്വകാര്യ ആശുപത്രിയുടെ അനധികൃത കയ്യേറ്റം; ജില്ല കലക്ടർക്ക് പരാതിയുമായി സംരക്ഷസമിതി

തിരുവനന്തപുരം: നെടുമങ്ങാട് വിനോദസഞ്ചാരകേന്ദ്രമാകാൻ സാധ്യതയുള്ള അമ്മാവൻ പാറയ്ക്ക് (Ammavanpara) തടസ്സം സൃഷ്ടിച്ച് സ്വകാര്യ ആശുപത്രിയുടെ അനധികൃത കയ്യേറ്റം. നൂറ്റാണ്ടുകളുടെ പഴക്കവും ടൂറിസം മാപ്പിൽ ഇടം നേടിയതുമായ പ്രദേശമാണ് സ്വകാര്യ ആശുപത്രി അനധികൃതമായി കയ്യേറ്റം നടത്തുന്നത്. കയ്യേറിയ ഭൂമി തിരിച്ചു പിടിക്കണമെനന്ന് ആവശ്യപ്പെട്ട് അമ്മാവൻ പാറ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതി നൽകി.

നെടുമങ്ങാട് വേങ്കോട് പ്രദേശത്താണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള അമ്മാവൻ പാറ സ്ഥിതിചെയ്യുന്നത്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണിത്. പാറയടങ്ങുന്ന പത്തര ഏക്കർ വരുന്ന സർക്കാർ ഭൂമിയാണ്  വട്ടപ്പാറ വേങ്കോടിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റ് കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നതെന്നാണ് ആരോപണം.

ALSO READ : കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അടക്കം നിരവധി പദ്ധതികൾ; 6943.37 കോടി രൂപയുടെ 44 പുതിയ കിഫ്ബി പദ്ധതികൾക്ക് അനുമതി

സംഭവത്തെ തുടർന്ന് നാട്ടുകാർ പാറ സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എംഎൽഎയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി.ആർ.അനിൽ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പുറമ്പോക്ക് ഭുമി കയ്യേറൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി സംരക്ഷണ സമിതിക്ക് ഉറപ്പ് നൽകി.

ആശുപത്രിയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന്റെ മറവിലാണ് പുറമ്പോക്ക് ഭൂമിയായ അമ്മാവൻ പാറയോടു ചേർന്നുള്ള സ്ഥലവും കൂടി ചേർത്ത് അളന്ന് സർവെകല്ല് സ്ഥാപിച്ചത്. എന്നാൽ ആദ്യം ഈ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പുരയിടത്തിൽ നിന്ന മരങ്ങൾ മുറിച്ച് മാറ്റിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

ALSO READ : Viral News| തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരയ്ക്കടിഞ്ഞു, ഒന്നര ക്വിന്റലിലേറെ തൂക്കം

മൂന്ന് മാസങ്ങൾക്ക് മുമ്പ് പുറമ്പോക്ക് ഭൂമിയെന്ന് കാണിച്ച് നഗരസഭ ഇവിടെ ബോർഡ് സ്ഥാപിച്ചിരുന്നുവെന്നും അത് അവഗണിച്ചാണ് കയ്യേറ്റം നടക്കുന്നതെന്നും അമ്മാവൻപാറ സംരക്ഷണ സമിതി പ്രസിഡന്റ് എസ്.എസ്. ബിജു പറഞ്ഞു. അമ്മാവൻ പാറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് നെടുമങ്ങാട് നഗരസഭ പ്രത്യേക പ്രൊജക്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News