Kireedam Tourism Project : കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി, വരാൻ പോകുന്നത് Water Tourism അല്ലെങ്കിൽ Farm Tourism

Kireedam Tourism Project ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും (V Sivankutty) പി എ മുഹമ്മദ്‌ റിയാസും (PA Muhammad Riyas) നേമം മണ്ഡലത്തിൽ ഉള്ള പദ്ധതി പ്രദേശം സന്ദർശിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 09:36 PM IST
  • പദ്ധതി സംബന്ധിച്ച നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അറിയിച്ചു.
  • അതിമനോഹരമായ സ്ഥലമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും മന്ത്രി വ്യക്തമാക്കി.
  • തൊട്ടടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു.
  • ലോക ടൂറിസം ദിനത്തിൽ മന്ത്രി വി ശിവൻകുട്ടി ആണ് മണ്ഡലത്തിലെ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.
Kireedam Tourism Project : കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി, വരാൻ പോകുന്നത് Water Tourism അല്ലെങ്കിൽ Farm Tourism

Thiruvananthapuram : കിരീടം ടൂറിസം പദ്ധതി (Kireedam Tourism Project) ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും (V Sivankutty) പി എ മുഹമ്മദ്‌ റിയാസും (PA Muhammad Riyas) നേമം മണ്ഡലത്തിൽ ഉള്ള പദ്ധതി പ്രദേശം സന്ദർശിച്ചു. 

പദ്ധതി സംബന്ധിച്ച നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അറിയിച്ചു. അതിമനോഹരമായ സ്ഥലമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : World Tourism Day 2021| സേതുമാധവൻ തിരികെ നടന്ന പാലം ഇനി ടൂറിസം ഭൂപടത്തിൽ,സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപനം
 

തൊട്ടടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. ലോക ടൂറിസം ദിനത്തിൽ മന്ത്രി വി ശിവൻകുട്ടി ആണ് മണ്ഡലത്തിലെ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. 

ALSO READ : Kerala Tourism : ടൂറിസം മേഖലയിൽ തായ് വാനുമായി കേരളം കൈകോർക്കുന്നു, Taiwan പ്രതിനിധി സംഘം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാലും പാർവതിയും നയികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് കിരീടം.

 ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെട്ടു.

ALSO READ : വിനോദ സഞ്ചാരത്തിന് Caravan ടൂറിസം പദ്ധതി പ്രഖ്യാപിച്ച് വിനോദ സഞ്ചാര വകുപ്പ്

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News